പുനെ: ഭക്തർക്ക് ആത്മീയ നിർവൃതിയേകി മാതാ അമൃതാനന്ദമയി ദേവി പുനെയിലെത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പുനെ നിഗിഡിയിലെ യമുന നഗറിലുള്ള മാതാ അമൃതാനന്ദമയി മഠത്തിലാണ് അമ്മ എത്തിയത്.
മഠത്തിലെത്തിയ മാതാ അമൃതാനന്ദമയി ദേവിയെ ആശ്രമാധിപൻ സ്വാമി വിദ്യാമൃതാനന്ദപുരിയുടെ നേതൃത്വത്തിൽ സന്യാസിമാരും ഭക്തജനങ്ങളും ചേർന്ന് സ്വീകരിച്ചു. അമ്മയുടെ വരവിനെത്തുടർന്ന് മഠത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷം അനുഭവപ്പെട്ടു.
നവംബർ 14 ശനിയാഴ്ചയും 15 ഞായറാഴ്ചയും മഠത്തിൽ വിവിധ ആത്മീയ പരിപാടികൾ നടക്കും. സത്സംഗം, ഭജന, ധ്യാനം തുടങ്ങിയ ചടങ്ങുകൾക്കൊപ്പം അമ്മയുടെ ദർശനത്തിനും ഭക്തർക്ക് അവസരമുണ്ടാകും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആത്മീയ പരിപാടികളിൽ പങ്കെടുക്കുന്നതിനും അമ്മയുടെ അനുഗ്രഹം തേടുന്നതിനുമായി നിരവധി ഭക്തരാണ് പുനെയിലെ മഠത്തിലേക്ക് എത്തുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
