വസായ്: ഹൈന്ദവ ധർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിലും വിശ്വാസസമൂഹത്തെ ഐക്യത്തോടെ നിലനിർത്തുന്നതിലും ക്ഷേത്രങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു. സനാതന ധർമ്മവും ഹൈന്ദവ വിശ്വാസങ്ങളും വിവിധ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കാൻ ക്ഷേത്രങ്ങളുടെ നിലനിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ പൂജകൾ നടത്താൻ അവസരം ലഭിച്ചത് ഗുരുജനങ്ങളുടെയും പഴവങ്ങാടി ഗണപതിയുടെയും അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്തൻ തന്നെ ദൈവമായി മാറുന്ന സവിശേഷമായ ക്ഷേത്രമാണ് ശബരിമലയെന്നും ഉപനിഷത്തിലെ ‘തത്വമസി’ എന്ന മഹാവാക്യത്തിന്റെ ആശയം സാർത്ഥകമാക്കുന്ന പുണ്യസങ്കേതമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസായിയിൽ അയ്യപ്പക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി പ്രവർത്തിച്ച എല്ലാവരെയും ആദരപൂർവം സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വസായിയിലെത്തിയ നിയുക്ത മേൽശാന്തിയെ ശബരിഗിരി അയ്യപ്പ ക്ഷേത്രം മേൽശാന്തി വിശ്വനാഥൻ നമ്പൂതിരി തുളസിമാല അണിയിച്ച് സ്വീകരിച്ചു. സുമ പൊതുവാളും പത്മ ദിവാകരക്കുറുപ്പും ആരതിയുഴിഞ്ഞു. തുടർന്ന് നൂറുകണക്കിന് വനിതകളുടെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ക്ഷേത്രത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ പ്രസിഡന്റ് ടി.എസ്.ആർ. നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ. പ്രഭാകരൻ, വൈസ് പ്രസിഡന്റ് ദിനേശ് നായർ, ഗുരുസ്വാമി എം.എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു. മഹാരാഷ്ട്രയിൽ ആദ്യമായി നിയുക്ത ശബരിമല മേൽശാന്തിയെ വസായിയിലെത്തിക്കാൻ കഴിഞ്ഞത് ഉത്തംകുമാറിന്റെ ശ്രമഫലമായാണെന്ന് സ്വാഗതപ്രസംഗത്തിൽ എ.കെ. പ്രഭാകരൻ പറഞ്ഞു. ഉത്തംകുമാർ മേൽശാന്തിയെ സദസ്സിന് പരിചയപ്പെടുത്തി. ശബരിമലയിൽ മലകയറാനിരിക്കുന്ന നിയുക്ത മേൽശാന്തിയുടെ ആദ്യ മഹാരാഷ്ട്ര സന്ദർശനം വസായ് നിവാസികൾക്ക് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അയ്യപ്പ സേവാസമിതിക്കുവേണ്ടി ടി.എസ്.ആർ. നായർ, എ.കെ. പ്രഭാകരൻ, ഗുരുസ്വാമി എം.എസ്. നായർ എന്നിവർ മേൽശാന്തിയെ ആദരിച്ചു. നായർ വെൽഫെയർ അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രഭ പി. നായരും ബാലകൃഷ്ണനും, വിശ്വകർമ സമാജത്തിനുവേണ്ടി വിനോദ്കുമാറും, നല്ലസൊപ്പാര ചെറു ശബരിമല ക്ഷേത്രത്തിനുവേണ്ടി പ്രസിഡന്റ് ശ്രീകുമാർ നായരും ഷാൾ അണിയിച്ച് ആദരിച്ചു. ദിനേശ് നായർ നന്ദി രേഖപ്പെടുത്തി.
വിമാനത്താവളത്തിലെത്തിയ നിയുക്ത മേൽശാന്തിയെ മുൻ കേന്ദ്രീയ നായർ സാംസ്കാരിക സംഘ് പ്രസിഡന്റ് കെ.ജി.കെ. കുറുപ്പ്, കെ.ബി. ഉത്തംകുമാർ, ബിജെപി സൗത്ത് ഇന്ത്യൻ സെൽ മുംബൈ സെക്രട്ടറി വിജയ് ഷ
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News
