HomeFashionസ്ത്രീത്വത്തിന്റെ കരുത്തും ജീവിതകഥകളും ആഘോഷിക്കാൻ ‘മാത്രിക 2026’; മുഖമായി ബോളിവുഡ് താരം ഇഷ ഡിയോൾ

സ്ത്രീത്വത്തിന്റെ കരുത്തും ജീവിതകഥകളും ആഘോഷിക്കാൻ ‘മാത്രിക 2026’; മുഖമായി ബോളിവുഡ് താരം ഇഷ ഡിയോൾ

Published on

മുംബൈ: സൗന്ദര്യത്തിന് പ്രായപരിധികളില്ലെന്നും ഓരോ സ്ത്രീയുടെയും ജീവിതയാത്രയും അതിജീവനവും ആദരിക്കപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു ആശയവുമായി മുംബൈയിൽ ഒരുങ്ങുകയാണ് ‘മാത്രിക 2026’ (MATRiKA 2026). സ്ത്രീത്വത്തെ ആഘോഷിക്കുകയും അമ്മമാരെ ആദരിക്കുകയും സമൂഹത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്ത്രീകളുടെ ജീവിതകഥകൾക്ക് വേദിയൊരുക്കുകയും ചെയ്യുന്ന വേറിട്ട സൗന്ദര്യ-സാമൂഹിക സംരംഭമാണിത്.

മഹാറാണി ഫൗണ്ടേഷന്റെ (Maharani Foundation) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മാത്രിക 2026, പരമ്പരാഗത സൗന്ദര്യമത്സരങ്ങളുടെ സങ്കൽപ്പങ്ങൾക്കപ്പുറം സ്ത്രീകളുടെ വ്യക്തിത്വം, ആത്മവിശ്വാസം, ജീവിതാനുഭവങ്ങൾ, അതിജീവനശേഷി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. പ്രത്യേകിച്ച് മുതിർന്നവരും കുടുംബങ്ങളിൽനിന്ന് അവഗണനയും ഉപേക്ഷിക്കലും നേരിടുന്നവരുമായ അമ്മമാരെ ആദരിക്കുന്നതിനാണ് പരിപാടിയിൽ പ്രത്യേക ശ്രദ്ധ നൽകുന്നത്.

സൗന്ദര്യത്തിന് പ്രായമില്ല; ഓരോ സ്ത്രീയുടെയും ജീവിതം ആദരിക്കപ്പെടേണ്ട കഥയാണ്. ആ കഥകൾക്ക് വേദിയൊരുക്കി മാതൃക 2026.

2026 ഡിസംബർ 13-ന് മുംബൈയിലെ ബി.കെ.സിയിലുള്ള ഉത്തർ ഭാരതീയ സംഘിലാണ് മാത്രികയുടെ അരങ്ങേറ്റം. മിസ് വിഭാഗത്തിൽ 12 പേരും മിസിസ് വിഭാഗത്തിൽ 12 പേരും ഉൾപ്പെടെ 24 മത്സരാർത്ഥികൾ വേദിയിലെത്തും. ഇവർക്കൊപ്പം വൃദ്ധസദനങ്ങൾ, സന്നദ്ധ സംഘടനകൾ, വിവിധ സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ അമ്മമാരും ഇന്ത്യൻ ഫാഷൻ രംഗത്തെ പ്രമുഖ മോഡലുകളും പരിപാടിയുടെ ഭാഗമാകും. പ്രശസ്ത ചലച്ചിത്രതാരം ഇഷ ഡിയോൾ (Esha Deol) ആണ് മാത്രിക 2026-ന്റെ മുഖമായി എത്തുന്നത്.

റാംപിലെ ചുവടുകളിലും കിരീടനേട്ടങ്ങളിലും മാത്രം ഒതുങ്ങുന്നതല്ല മാത്രികയുടെ ലക്ഷ്യം. വാർധക്യം, സ്ത്രീകളുടെ അന്തസ്സ്, സാമൂഹിക ഒറ്റപ്പെടൽ, കുടുംബബന്ധങ്ങളിലെ അവഗണന തുടങ്ങിയ വിഷയങ്ങളിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും സ്ത്രീകളുടെ ഓരോ ജീവിതഘട്ടവും ഒരുപോലെ ആദരിക്കപ്പെടേണ്ടതിന്റെ സന്ദേശം പ്രചരിപ്പിക്കാനുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്.

സ്ത്രീകൾക്ക് അന്തസ്സും ആത്മവിശ്വാസവും സ്വന്തമെന്ന ബോധവും വീണ്ടെടുക്കാൻ പിന്തുണ നൽകുന്ന മഹാറാണി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ തുടർച്ച കൂടിയാണ് ഈ സംരംഭം. ഫൗണ്ടേഷന്റെ നാടക സംരംഭമായ ‘ഭസ്മാഞ്ചൽ’ (Bhasmanchal) മുന്നോട്ടുവെച്ച സാമൂഹിക സന്ദേശത്തെ കൂടുതൽ വിപുലമായ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാനും മാതൃകയിലൂടെ ലക്ഷ്യമിടുന്നു.

സൗന്ദര്യം എന്നത് പ്രായത്തിലോ രൂപത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും ഓരോ സ്ത്രീയുടെയും ജീവിതാനുഭവങ്ങളും പോരാട്ടങ്ങളും വിജയങ്ങളും അവരെ സവിശേഷരാക്കുന്നുവെന്നുമുള്ള സന്ദേശമാണ് മാത്രിക 2026 മുന്നോട്ടുവെക്കുന്നത്. ഓരോ സ്ത്രീക്കും പറയാനൊരു കഥയുണ്ട്; ആ കഥ കേൾക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം എന്ന ആശയത്തോടെ ഒരുങ്ങുന്ന മാത്രിക, മുംബൈയിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായൊരു വേദിയായി മാറുമെന്നാണ് പ്രതീക്ഷ.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

സ്നേഹത്തിന്റെയും കരുതലിന്റെയും 27 വർഷങ്ങൾ; 800-ലേറെ ജീവിതങ്ങൾക്ക് പുതുപ്രതീക്ഷ നൽകി SEAL ആശ്രമം

വാങ്ഗണി: തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടും ആരോരുമില്ലാതെയും കഴിയുന്ന മനുഷ്യർക്ക് സ്നേഹവും കരുതലും പകർന്നുനൽകി SEAL ആശ്രമം സേവനത്തിന്റെ...

ഭക്തിസാന്ദ്രമായി രുഗ്മിണി സ്വയംവരം; ഉല്ലാസ്നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് ഭക്തിനിർഭരമായ സമാപനം

ഉല്ലാസ്നഗർ: ഭക്തിനിർഭരമായ ചടങ്ങുകളും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയും താലപ്പൊലി അകമ്പടിയുമായി ഉല്ലാസ്നഗർ ഈസ്റ്റിലെ ലാൽചക്കി സാനെ ഗുരുജി നഗറിലുള്ള...

നോർക്ക കെയർ പ്രീമിയം വർധന പുനഃപരിശോധിക്കണം; കൂട്ടായ ഇടപെടലാണ് വേണ്ടത്: ജോജോ തോമസ്

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്...

മുംബൈ കേരള ഹൗസിന്റെ നവീകരണത്തിന് 2.35 കോടി രൂപ അനുവദിച്ചു

മുംബൈ: മുംബൈയിലെ കേരള ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കും സമഗ്ര നവീകരണത്തിനുമായി കേരള സർക്കാർ 2.35 കോടി രൂപ അനുവദിച്ചു. കെട്ടിടത്തിന്റെ...
spot_img

More like this