Homeപൻവേലിൽ മലയാളികളുടെ ആവേശപ്പോര്; നവംബർ 22ന് വടംവലി മത്സരം

പൻവേലിൽ മലയാളികളുടെ ആവേശപ്പോര്; നവംബർ 22ന് വടംവലി മത്സരം

Published on

മലയാളി ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം നവംബർ 22ന് നടക്കും. ന്യൂ പൻവേൽ സെക്ടർ 2-ലെ അംബേ മാതാ മൈതാനത്ത് ഞായറാഴ്ച ഉച്ചയ്ക്ക് 2.30നാണ് മത്സരം. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും വിപുലമായ ഒരുക്കങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നവി മുംബൈയിലും മുംബൈയിലുമായി മലയാളികൾക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും സഹായവുമായി ഓടിയെത്തുന്ന സംഘടനയാണ് കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ. ജാതി-മത ഭേദമന്യേ മലയാളി കുടുംബങ്ങൾക്ക് ഒത്തുചേരാനും സൗഹൃദവും ഐക്യവും ശക്തിപ്പെടുത്താനുമുള്ള വേദി കൂടിയാണ് വടംവലി മത്സരം.

കായിക ആവേശത്തിനൊപ്പം മലയാളി കൂട്ടായ്മയുടെ കരുത്തും സൗഹൃദവും ആഘോഷിക്കുന്ന പരിപാടിയിൽ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു. പരിപാടിയുടെ സന്ദേശം കൂടുതൽ മലയാളി കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ ഗ്രൂപ്പുകളിൽ പങ്കുവെക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേലിന്റെ ജനറൽ കൺവീനർ അനിൽകുമാർ പിള്ള, സെക്രട്ടറി മുരളി കെ. നായർ, പ്രസിഡന്റ് മനോജ് കുമാർ എം.എസ്. എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

പരിപാടി: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ വടംവലി മത്സരം
തീയതി: നവംബർ 22, ഞായറാഴ്ച
സമയം: ഉച്ചയ്ക്ക് 2.30
സ്ഥലം: അംബേ മാതാ മൈതാനം, സെക്ടർ 2, ന്യൂ പൻവേൽ

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

പദവികൾക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വം; വീണ്ടും അഭിഭാഷകവൃത്തിയിൽ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

പൊതുജീവിതത്തിൽ പദവികൾ പലതും അലങ്കരിച്ചിട്ടും തന്റെ അടിസ്ഥാന നിലപാടുകളോടും പ്രവർത്തനമേഖലയോടും ആത്മബന്ധം പുലർത്തുന്ന വ്യക്തിത്വങ്ങൾ അപൂർവമാണ്. അത്തരത്തിൽ വിദ്യാർത്ഥി...

സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ നവംബർ 21-ന്

കല്യാൺ: സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ മഹോത്സവം നവംബർ 21 ശനിയാഴ്ച കല്യാണിലെ...

നഗരം കുളിരിലേക്ക്…മുംബൈയുടെ ശൈത്യകാലം: ചരിത്രവും കലയും സംസ്കാരവും സാഹിത്യവും കായികവും രാഷ്ട്രീയവും ആഘോഷങ്ങളും പ്രണയവും ചേരുന്ന നഗരാനുഭവം.!!!

നെല്ലൻ ജോയി, മുംബൈ മഴയുടെ ആരവങ്ങൾ ഒഴിഞ്ഞ് ആകാശം തെളിയുമ്പോൾ മുംബൈ പതുക്കെ മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുകയാണ്. കടൽക്കാറ്റിന് നേരിയ...

കേരളീയ സമാജം ഡോംബിവിലിയിൽ പുതിയ ഭരണസമിതി അധികാരമേറ്റു.

ഡോംബിവിലി: ഏഷ്യയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരളീയ സമാജം ഡോംബിവിലിയുടെ പുതിയ ഭരണസമിതി നവംബർ 18-ന് അധികാരമേറ്റു. എം. ജെ....
spot_img

More like this