താനെ: കാർത്തിക വിളക്കിനോടനുബന്ധിച്ച് താനെ ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ഹിൽഗാർഡൻ ഗുൽമോഹർ ബിൽഡിംഗിന്റെ പ്രധാന കവാടത്തിൽ ഭക്തിനിർഭരമായ ദീപകാഴ്ച സംഘടിപ്പിച്ചു.
കാർത്തിക ദീപങ്ങളുടെ പ്രകാശത്തിൽ പരിസരം മനോഹരമായി അലങ്കരിക്കപ്പെട്ടപ്പോൾ നിരവധി ഭക്തജനങ്ങളും താമസക്കാരും ചടങ്ങിൽ പങ്കുചേർന്ന് ദീപങ്ങൾ തെളിയിച്ചു. ഭക്തിയും ഐക്യവും ആത്മീയചൈതന്യവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ദീപകാഴ്ച കാർത്തിക വിളക്കിന്റെ പവിത്രതയും സന്ദേശവും വിളിച്ചോതുന്നതായിരുന്നു.
പരമ്പരാഗത ആചാരങ്ങളും വിശ്വാസങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനൊപ്പം സമൂഹത്തിൽ ഐക്യവും സാഹോദര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘം ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
