നേരൂൾ: ന്യൂ ബോംബെ കേരളീയ സമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രത്യേക ആരോഗ്യ പരിശോധനാ പാക്കേജുകളും സംഘടിപ്പിക്കുന്നു. ഡിസംബർ 6 ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ നെരൂൾ സെക്ടർ 5ലെ എൻ.ബി.കെ.എസ് കോംപ്ലക്സിലാണ് ക്യാമ്പ്. സമാജം അംഗങ്ങളിലേക്ക് ആരോഗ്യപരിരക്ഷാ സേവനങ്ങൾ കൂടുതൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം.
ക്യാമ്പിൽ രക്തസമ്മർദ പരിശോധന, റാൻഡം ബ്ലഡ് ഷുഗർ, ഇ.സി.ജി, ബോൺ മിനറൽ ഡെൻസിറ്റി, പൾമണറി ഫംഗ്ഷൻ ടെസ്റ്റ്, ദന്തപരിശോധന, നേത്രപരിശോധന, ഡോക്ടറുടെ കൺസൾട്ടേഷൻ എന്നിവ പൂർണമായും സൗജന്യമായിരിക്കും.
ഇതിനുപുറമെ, കുറഞ്ഞ നിരക്കിൽ വിവിധ ആരോഗ്യ പരിശോധനാ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
299 രൂപയുടെ ഹെൽത്തി ഹാർട്ട് പാക്കേജിൽ സി.ബി.സി, റാൻഡം ബ്ലഡ് ഷുഗർ, ലിപ്പിഡ് പ്രൊഫൈൽ, ഇ.സി.ജി പരിശോധനകൾ ഉൾപ്പെടുന്നു.
299 രൂപയുടെ ഡയബറ്റിസ് സ്ക്രീനിംഗ് പാക്കേജിൽ എച്ച്.ബി.എ1സി, ഫാസ്റ്റിംഗ്, പോസ്റ്റ് പ്രാൻഡിയൽ ഗ്ലൂക്കോസ് പരിശോധനകൾ ലഭ്യമാണ്.
299 രൂപയുടെ തൈറോയ്ഡ് കോംപ്രിഹെൻസീവ് പ്രൊഫൈലിൽ സി.ബി.സി, ടി3, ടി4, ടി.എസ്.എച്ച് പരിശോധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് 500 രൂപ നിരക്കിൽ മാമോഗ്രാം പരിശോധനയും ഒരുക്കിയിട്ടുണ്ട്. ആദ്യ 30 പേർക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. കൂടാതെ, 450 രൂപ നിരക്കിൽ പാപ് സ്മിയർ ( അർബുദ സാധ്യത) പരിശോധനയും നടത്തും.
പ്രത്യേക ആരോഗ്യ പരിശോധനാ പാക്കേജുകൾക്ക് 10 മുതൽ 12 മണിക്കൂർ വരെ ഭക്ഷണം ഒഴിവാക്കേണ്ടതുണ്ട്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
- കെ.ടി. നായർ, പി.ആർ. കൺവീനർ: 9819727850
- പ്രകാശ് കാട്ടാക്കട, ജനറൽ സെക്രട്ടറി: 9702433394
- എൻ.ബി.കെ.എസ് ഓഫീസ്: 9769824939
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
