ആറു പതിറ്റാണ്ട് പിന്നിട്ട് മലയാളത്തിലെ ആദ്യ മുഴുനീള കളർ ചിത്രം

0

ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ വർണങ്ങൾ വിതറിയെത്തിയ ആദ്യ മലയാള ചിത്രമാണ് കണ്ടം ബച്ച കോട്ട്. 1961-ലാണ് അക്കാലത്തെ പ്രമുഖരായ തിക്കുറിശ്ശി, അംബിക, മുത്തയ്യ, പ്രേംനസീറിന്റെ സഹോദരൻ പ്രേം നവാസ്, ‌ ഈ മലയാളചലച്ചിത്രം പുറത്തിറങ്ങിയത്. ഇവരെ കൂടാതെ പങ്കജവല്ലി, ആറന്മുള പൊന്നമ്മ, നെല്ലിക്കോട് ഭാസ്കരൻ, ബഹദൂർ, എസ് പി പിള്ള, കെടാമംഗലം സദാനന്ദൻ എന്നിവരും കഥാപാത്രങ്ങളായി ഈ മുഴുനീള കളർ ചിത്രത്തിലെത്തി.

അഭിനയത്തിൽ നാടകീയത മുഴച്ചു നിന്നിരുന്ന കാലഘട്ടത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ പല അഭിനേതാക്കളും സ്റ്റേജുകളിൽ നിന്നെത്തിയവരായിരുന്നു. ടി.ആർ. സുന്ദരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മോഡേൺ തീയേറ്റേഴ്സാണ് തീയേറ്ററുകളിൽ എത്തിച്ചത്. എം.എസ്. ബാബുരാജ് സം‌ഗീത സം‌വിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു. 1956-ൽ അവതരിപ്പിക്കപ്പെട്ട കണ്ടം ബെച്ച കോട്ട് എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നാടകത്തിൽ ചെരിപ്പുകുത്തിയുടെ വേഷം അവതരിപ്പിച്ച ടി.എസ്. മുത്തയ്യ തന്നെയാണ് ചിത്രത്തിലും അതേ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അന്നെല്ലാം ഗ്രാമങ്ങളിൽ ചിത്രത്തിന്റെ വലിയ പോസ്റ്റർ കൈയ്യിലേന്തി ചെണ്ട കൊട്ടിയാണ് വെള്ളിയാഴ്ചകളിൽ പുതിയ സിനിമയുടെ വിളംബരം നടത്തിയിരുന്നത്. കൂടെ ചിത്രത്തിന്റെ കഥാ സൂചനയും നടീനടന്മാരുടെ വിവരങ്ങളുമടങ്ങിയ നോട്ടീസുകളും വിതരണം ചെയ്യും. തീയേറ്ററുകളിൽ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ അടങ്ങിയ ഫോട്ടോ ഗാലറിയും പാട്ടു പുസ്തകങ്ങളും ഒരു കാലത്തെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. കൂടാതെ ദിന പത്രങ്ങളിലും സിനിമയുടെ ചിത്രങ്ങളും പ്രദർശന കേന്ദ്രങ്ങളുടെ വിവരങ്ങളുമടങ്ങിയ പരസ്യങ്ങൾ സാധാരണയാണ്.

രാജ്യത്തെ ആദ്യ കളർ ചിത്രം പുറത്തിറങ്ങുന്നത് 1937 ലാണ്. ഹിന്ദിയിൽ നിർമ്മിച്ച കിസാൻ കന്നയ്യയാണ് ഇന്ത്യൻ സിനിമയിൽ കളർ സിനിമകൾക്ക് തുടക്കമിടുന്നത്. എന്നിരുന്നാലും പിന്നെയും കുറെ കാലമെടുത്താണ് സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ നിന്നും മോചിതരായത്. ഭാരിച്ച നിർമ്മാണ ചിലവും കളർ ലാബുകളുടെ അഭാവവുമാണ് ഈ പരിവർത്തനത്തിന് കാലതാമസം ഉണ്ടാകാൻ കാരണം

LEAVE A REPLY

Please enter your comment!
Please enter your name here