നവി മുംബൈയിലെ ഏറോളി സെന്റ് ജോസഫ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. നവംബർ 13 മുതൽ 22 വരെ നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് പ്രാർത്ഥനകളും നേർച്ചകളും വിവിധ കലാപരിപാടികളും സംഗമങ്ങളും നിറമേകി.
നവംബർ 22-ന് നടന്ന സമാപനാഘോഷം പരമ്പരാഗത ശിങ്കാരി ചെണ്ടമേളം, ബാൻഡ് പ്രകടനങ്ങൾ, ഇടവകാംഗങ്ങൾ അവതരിപ്പിച്ച വർണാഭമായ കലാപരിപാടികൾ എന്നിവയോടെ ശ്രദ്ധേയമായി. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ ഏകദേശം 700 വിശ്വാസികൾ പങ്കെടുത്തത് ആഘോഷത്തിന് കൂട്ടായ്മയുടെ നിറം പകർന്നു.

തിരുനാൾ കൺവീനർ ഹണി ജോൺ, വിവിധ സമൂഹങ്ങളിൽ നിന്നുള്ള നിരവധി പുതുമുഖങ്ങൾ നൊവേനയിലും പ്രസുദേന്തി ചടങ്ങുകളിലും പങ്കെടുത്തത് ഈ വർഷത്തെ പ്രത്യേകതയാണെന്ന് പറഞ്ഞു. വിശ്വാസവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുന്ന അനുഭവമായിരുന്നു തിരുനാൾ ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടവക വികാരി ഫാ. ബിപിൻ ചോവാട്ടുകുന്നേലിന്റെ ആത്മീയ നേതൃത്വത്തിലും ട്രസ്റ്റിമാരായ എ.സി. ജോൺ, സ്റ്റീഫൻ പാലാട്ടി, ഗ്രേജോ ജോബി എന്നിവരുടെ മാർഗനിർദേശത്തിലുമാണ് തിരുനാൾ ചടങ്ങുകൾ ക്രമമായി നടന്നത്.
വിശ്വാസവും സൗഹൃദവും കൂട്ടായ്മയും ഒരുമിച്ചുചേർന്ന തിരുനാൾ ആഘോഷം സെന്റ് ജോസഫ് പള്ളി കുടുംബത്തിന്റെ ഐക്യത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും വിളംബരമായി മാറി. വിശുദ്ധ യൗസേപ്പിതാവിന്റെ അനുഗ്രഹം തേടി വിശ്വാസികൾ ഒത്തുചേർന്ന ഈ ആഘോഷം ഏറോളിയിലെ ക്രൈസ്തവ സമൂഹത്തിന് സന്തോഷത്തിന്റെയും ആത്മീയ നിറവിന്റെയും അനുഭവമായി. Tune in Amchi Mumbai for the highlights of the event.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
