Homeപ്രകൃതിയുടെ മടിത്തട്ടിൽ കുട്ടികൾക്കായി ‘ഗ്രാമിക 2026’ സംഘടിപ്പിച്ച് സീവുഡ്സ് മലയാളി സമാജം

പ്രകൃതിയുടെ മടിത്തട്ടിൽ കുട്ടികൾക്കായി ‘ഗ്രാമിക 2026’ സംഘടിപ്പിച്ച് സീവുഡ്സ് മലയാളി സമാജം

Published on

നവിമുംബൈ: സീവുഡ്സ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രകൃതി ക്യാമ്പായ ‘ഗ്രാമിക 2026’ വേറിട്ട അനുഭവമായി. കളിയും കുസൃതിയും അറിവും നാടകവും പാചകവുമൊക്കെയായി പ്രകൃതിയുടെ മടിത്തട്ടിൽ മണ്ണിനോടിണങ്ങി നടന്ന ക്യാമ്പ് കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.

നവംബർ 22 ഞായറാഴ്ച സെക്ടർ 50-ലെ ഹരിതോദ്യാനത്തിൽ നടന്ന ഗ്രാമിക, പ്രകൃതിയോടിണങ്ങി ജീവിക്കാനും പരിസ്ഥിതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം പുതുതലമുറയ്ക്ക് പകർന്നു നൽകി. വൃക്ഷത്തൈകൾ നട്ടും ഫലമൂലാദികൾ രുചിച്ചും മരങ്ങൾക്കും ചെടികൾക്കും വെള്ളമൊഴിച്ചും കുട്ടികൾ മണ്ണിന്റെ മണമറിഞ്ഞു.

ആറ് മുതൽ പതിനാറ് വയസ്സുവരെയുള്ള കുട്ടികൾ പങ്കെടുത്ത ക്യാമ്പ് പ്രകൃതിയുമായി അടുത്തിടപഴകാനും പ്രകൃതിയിൽനിന്ന് അറിവും അനുഭവങ്ങളും സ്വന്തമാക്കാനും മികച്ച അവസരമായി. കളികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കുട്ടികളിൽ സൗഹൃദവും സഹകരണ മനോഭാവവും വളർത്തുകയെന്നതും ക്യാമ്പിന്റെ പ്രധാന ലക്ഷ്യമായിരുന്നു.

വിവിധ വിനോദ-വിജ്ഞാന പരിപാടികൾ, കൂട്ടായ കളികൾ, പ്രകൃതി നിരീക്ഷണം, പരിസ്ഥിതി സംബന്ധമായ അറിവുകൾ പങ്കുവെക്കൽ, കുട്ടികൾ ഒരുമിച്ച് പാചകം ചെയ്യുന്ന പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. പങ്കെടുത്ത കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

പ്രാദേശിക കോർപ്പറേറ്റർ ദീപക് പവാർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളോടൊപ്പം അരമണിക്കൂറോളം ചെലവഴിക്കുകയും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആശംസാപ്രസംഗം നടത്തുകയും ചെയ്തു.

ക്യാമ്പിലെ ഏറ്റവും ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായിരുന്നു മലയാളത്തിന്റെ പ്രിയ കവി കുഞ്ഞുണ്ണി മാഷിന്റെ വേഷത്തിലെത്തിയ സന്നദ്ധ പ്രവർത്തകന്റെ സാന്നിധ്യം. മാവിൻചുവട്ടിലിരുന്ന് കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ ചൊല്ലിയ അദ്ദേഹം കുട്ടികൾക്ക് വേറിട്ടൊരു കാവ്യാനുഭവവും സമ്മാനിച്ചു.

പ്രകൃതിസ്നേഹികളായ സമാജം അംഗങ്ങളുടെ നേതൃത്വത്തിലും കൂട്ടായ പരിശ്രമത്തിലുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവം സമ്മാനിച്ച പരിപാടിയെ രക്ഷിതാക്കൾ ഏറെ അഭിനന്ദിച്ചു.

കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്കും പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും വളർത്തുന്നതിനും സഹായകമായ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സീവുഡ്സ് മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

കരുത്തിന്റെയും ആവേശത്തിന്റെയും പോരാട്ടം; പൻവേലിൽ 15-ാമത് വടംവലി മത്സരം സംഘടിപ്പിച്ചു

പുരുഷ വിഭാഗത്തിൽ കേരള സമാജം കിം ലയൺസ് സൂറത്തിന് കിരീടം; വനിതാ വിഭാഗത്തിൽ ശ്രീ മുത്തപ്പൻ സേവാ സംഘം...

മുംബൈ നവംബർ 26; ഒരോർമ്മ

നവംബർ 26, 2008 ബുധനാഴ്ച സമയം ഏതാണ്ട് രാത്രി 9.30 മണി. ഡിസംബറിൻ്റെ തണുപ്പിലേക്ക് വഴുതി വീഴാനൊരുങ്ങുന്ന നഗരം...

മുംബൈ ഭീകരാക്രമണം; മരണം വേട്ടയാടിയ രാത്രി

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു രാത്രിയുടെ ഓർമകൾ ചില രാത്രികൾ അങ്ങനെയാണ്. കാലം എത്ര പിന്നിട്ടാലും അവയുടെ ഭീതിയും നടുക്കവും മനസ്സിൽ...

എംഎസ്എംഇ രംഗത്തെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ‘സല്യൂട്ട് മഹാരാഷ്ട്ര’

മുംബൈ: മഹാരാഷ്ട്രയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയിലെ വ്യവസായ പ്രമുഖരെ ആദരിക്കാൻ ഇൻഡോ ഗൾഫ് ആൻഡ്...
spot_img

More like this

കരുത്തിന്റെയും ആവേശത്തിന്റെയും പോരാട്ടം; പൻവേലിൽ 15-ാമത് വടംവലി മത്സരം സംഘടിപ്പിച്ചു

പുരുഷ വിഭാഗത്തിൽ കേരള സമാജം കിം ലയൺസ് സൂറത്തിന് കിരീടം; വനിതാ വിഭാഗത്തിൽ ശ്രീ മുത്തപ്പൻ സേവാ സംഘം...

മുംബൈ നവംബർ 26; ഒരോർമ്മ

നവംബർ 26, 2008 ബുധനാഴ്ച സമയം ഏതാണ്ട് രാത്രി 9.30 മണി. ഡിസംബറിൻ്റെ തണുപ്പിലേക്ക് വഴുതി വീഴാനൊരുങ്ങുന്ന നഗരം...

മുംബൈ ഭീകരാക്രമണം; മരണം വേട്ടയാടിയ രാത്രി

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു രാത്രിയുടെ ഓർമകൾ ചില രാത്രികൾ അങ്ങനെയാണ്. കാലം എത്ര പിന്നിട്ടാലും അവയുടെ ഭീതിയും നടുക്കവും മനസ്സിൽ...