മുംബൈയിലെത്തിയ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർക്കും കോർപ്പറേഷൻ അംഗങ്ങൾക്കും AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി സ്വീകരണം നൽകി.
മുംബൈ: ഔദ്യോഗിക ആവശ്യങ്ങൾക്കായി മുംബൈയിലെത്തിയ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർക്കും കോർപ്പറേഷൻ അംഗങ്ങൾക്കും AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിസാം താണ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജ മഠത്തിൽ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് അസീസ് മാണിയൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഓർഗനൈസേഷൻ സെക്രട്ടറി വി.കെ. സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.എ. ഖാലിദ് യോഗം ഉദ്ഘാടനം ചെയ്തു.

മസൂദ് മാണിക്കോത്ത്, പി.വി. സിദ്ദീഖ്, കുമ്പോൾ മുസ്തഫ, ടി.എം.എ. ഫസലുറഹ്മാൻ, പി.കെ.സി. ഉമ്മർ, കന്നിപ്പൊയിൽ അബൂബക്കർ, സുലൈമാൻ മർച്ചന്റ്, മുഹമ്മദ് ഉളുവാർ, സി.എച്ച്. കുഞ്ഞബ്ദുള്ള, സുബൈർ ടാങ്കർ മുല്ല തുടങ്ങിയവർ സംസാരിച്ചു.
ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് റിജിൽ മാക്കുറ്റി വിശദമായി സംസാരിച്ചു. സ്വീകരണത്തിന് മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ, റിസാം താണ, ശ്രീജ മഠത്തിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
