Homeപ്രവാസി ഇൻഷുറൻസ് പദ്ധതി പരിഷ്കരിക്കാൻ സർക്കാർ; പ്രീമിയം കുറയ്ക്കുന്നത് പരിഗണനയിൽ

പ്രവാസി ഇൻഷുറൻസ് പദ്ധതി പരിഷ്കരിക്കാൻ സർക്കാർ; പ്രീമിയം കുറയ്ക്കുന്നത് പരിഗണനയിൽ

Published on

നോർക കെയർ പ്രീമിയം വർധനവിനെതിരെ കെയർ ഫോർ മുംബൈ നടത്തിയ ഇടപെടലിന് പ്രതീക്ഷ നൽകുന്ന തുടർനീക്കം. പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്താനും പ്രീമിയം കുറയ്ക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും സർക്കാർ ഒരുങ്ങുന്നു.

തിരുവനന്തപുരം: പ്രവാസികൾക്ക് ആശ്വാസമാകുന്ന നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും ഉയർന്ന പ്രീമിയം നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനുമാണ് സർക്കാർ നീക്കം. പ്രവാസി ക്ഷേമപദ്ധതികൾ കൂടുതൽ ജനകീയവും സാധാരണക്കാർക്ക് താങ്ങാനാകുന്നതുമാക്കണമെന്ന ആവശ്യങ്ങൾക്കിടയിലാണ് ഈ തീരുമാനം ശ്രദ്ധേയമാകുന്നത്.

നോർക കെയർ പദ്ധതിയുടെ പ്രീമിയം നിരക്കിലുണ്ടായ വൻ വർധനവിനെതിരെ പ്രവാസി മലയാളി സംഘടനകളും വിവിധ കൂട്ടായ്മകളും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ കെയർ ഫോർ മുംബൈ പ്രതിനിധി സംഘം തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചിരുന്നു.

കെയർ ഫോർ മുംബൈ പ്രസിഡന്റ് എം.കെ. നവാസ്, ജനറൽ സെക്രട്ടറി പ്രിയ വർഗീസ്, ട്രഷറർ പ്രേംലാൽ, ട്രസ്റ്റിമാരായ തോമസ് ഓലിക്കൽ, മെറിഡിയൻ വിജയൻ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. എം.പി. അഡ്വ. ഹാരിസ് ബീരാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

വാക്ക് പാലിച്ച് മുഖ്യമന്ത്രി

പ്രവാസികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കാത്ത വിധത്തിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നായിരുന്നു സംഘത്തിന്റെ പ്രധാന ആവശ്യം. നോർക കെയറിന്റെ പുതുക്കിയ പ്രീമിയം നിരക്ക് പുനഃപരിശോധിച്ച് കുറയ്ക്കണമെന്നും പദ്ധതി സാധാരണ പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ നടപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പ്രഖ്യാപിച്ച നിരക്കുകൾ കുറയ്ക്കുന്നതിനും പദ്ധതി കൂടുതൽ പ്രായോഗികമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.

മുംബൈയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 64 മലയാളി കുടുംബങ്ങൾക്ക് നോർക കെയർ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനായി കെയർ ഫോർ മുംബൈ നേരത്തെ പ്രീമിയം തുക അടച്ചിരുന്നു. പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിനായി സംഘടന നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രീമിയം വർധനവിനെതിരായ ഇടപെടലും.

സർക്കാരിന്റെ പുതിയ നീക്കം യാഥാർഥ്യമായാൽ ഉയർന്ന പ്രീമിയം കാരണം പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുന്ന നിരവധി പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസമാകും. ഇൻഷുറൻസ് പരിരക്ഷയുടെ ആനുകൂല്യങ്ങൾ കൂടുതൽ സാധാരണക്കാരിലേക്ക് എത്തിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

പ്രവാസി ക്ഷേമപദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ, അർഹരായ സാധാരണക്കാർക്ക് താങ്ങാനാകുന്ന രീതിയിൽ നടപ്പാക്കണമെന്ന ആവശ്യത്തിന് ലഭിക്കുന്ന അംഗീകാരമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

മുംബൈയിൽ ആദ്യമായി ഇടയ്ക്ക തായമ്പക. പ്രായത്തെ തോൽപ്പിച്ച് ഇടയ്ക്കയിൽ വിസ്മയം തീർക്കാൻ മോഹൻദാസ് വാരിയർ

അഞ്ചു വർഷത്തെ നിരന്തര പരിശീലനം… പ്രായത്തെയും ശാരീരിക പരിമിതികളെയും വെല്ലുവിളിച്ചുള്ള കലാസപര്യ… മുംബൈയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഇടയ്ക്ക തായമ്പകയിലൂടെ...

താനെയിലെ മേവയ്ക്ക് പുതിയ ഭരണസമിതി; അഡ്വ. പ്രേമാ മേനോൻ പ്രസിഡന്റ്

മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ അസോസിയേഷനും (MEWA) വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിനും പുതിയ ഭരണസമിതി...

കണ്ണൂർ മേയർക്കും ഡെപ്യൂട്ടി മേയർക്കും AIKMCC മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ സ്വീകരണം

മുംബൈയിലെത്തിയ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി. താഹിർ എന്നിവർക്കും കോർപ്പറേഷൻ അംഗങ്ങൾക്കും...

താനെ വൃന്ദാവനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 29ന്

കൈരളി കൾച്ചറൽ അസോസിയേഷനും ഡോ. അഗർവാൾസ് ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ നേത്ര, ദന്ത, പൊതുജനാരോഗ്യ...
spot_img

More like this