Homeജീവിതസമ്പാദ്യം മുഴുവൻ ചികിത്സയ്ക്ക്; തളർന്നത് ഒരു കുടുംബത്തിന്റെ ജീവിതം

ജീവിതസമ്പാദ്യം മുഴുവൻ ചികിത്സയ്ക്ക്; തളർന്നത് ഒരു കുടുംബത്തിന്റെ ജീവിതം

Published on

ഒരു സാധാരണ പ്രവാസിയുടെ ജീവിതം തകിടം മറിയാൻ ചിലപ്പോൾ നിമിഷങ്ങൾ മാത്രം മതി. വർഷങ്ങളോളം വിദേശത്തും മുംബൈയിലുമായി അധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യം… വാർധക്യത്തിൽ പരസ്പരം താങ്ങായി ജീവിക്കാമെന്ന പ്രതീക്ഷ… എല്ലാം ഇന്ന് ആശുപത്രി കിടക്കയ്ക്കരികിലെ കണ്ണീരിൽ ഒതുങ്ങിയിരിക്കുന്നു.

പ്രതീക്ഷയോടെ ആശുപത്രിയിലെത്തി; ഇന്ന് പരസഹായമില്ലാതെ ജീവിക്കാനാകാത്ത അവസ്ഥ

കാലിലെ വേദനയ്ക്ക് ചികിത്സ തേടിയ ഡോംബിവ്‌ലി മലയാളി വയോധിക ശ്രീദേവി ഇന്ന് ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നാണ് കുടുംബത്തിന്റെ പരാതി. തുടർച്ചയായ ശസ്ത്രക്രിയകളിലും തുടർചികിത്സയിലും ഗുരുതര പിഴവുണ്ടായെന്നാണ് ഭർത്താവ് സുകുമാരൻ നായരുടെ ആരോപണം. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുപ്പത്തിയഞ്ച് വർഷം മുംബൈയിൽ ജോലി ചെയ്ത് ജീവിതം കെട്ടിപ്പടുത്തയാളാണ് ശ്രീദേവി. ഭർത്താവ് സുകുമാരൻ നായർ ഗൾഫിലായിരുന്നു. കോവിഡ് കാലത്താണ് ഇരുവരും മുംബൈയിലേക്ക് മടങ്ങിയത്. മക്കളില്ലാത്ത ജീവിതത്തിൽ മൂന്നര വയസ്സുള്ള ഒരു പെൺകുട്ടിയെ ദത്തെടുത്ത് സന്തോഷത്തോടെ മുന്നോട്ടുപോകുകയായിരുന്നു ഈ കുടുംബം.

എന്നാൽ, ആ സന്തോഷത്തിനിടയിലേക്ക് വില്ലനായെത്തിയത് കാലിലെ വേദന. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആദ്യം കേരളത്തിലടക്കം ചികിത്സ തേടി. പിന്നീട് ഡോംബിവ്‌ലിയിലെ ഓർത്തോപീഡിക് ഡോക്ടറെ സമീപിച്ചു. എം.ആർ.ഐ പരിശോധനയ്ക്കുശേഷം വിദഗ്ധ ചികിത്സയും ശസ്ത്രക്രിയയും നിർദേശിക്കപ്പെട്ടതായാണ് ഭർത്താവ് പറയുന്നത്.

ഒരു ശസ്ത്രക്രിയ; തകർന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ

തുടർന്ന് ഘാട്കോപ്പറിലെ ആശുപത്രിയിൽ കഴുത്തിലെയും നട്ടെല്ലിലെയും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയകൾ നടത്തി. എന്നാൽ, ചികിത്സയ്ക്കുശേഷം ശ്രീദേവിയുടെ ആരോഗ്യനില മെച്ചപ്പെട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

കൈകൾ പോലും ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായി. ശസ്ത്രക്രിയ നടത്തിയ ഭാഗങ്ങളിൽനിന്ന് രക്തവും പഴുപ്പും പുറത്തുവന്നതായും സുകുമാരൻ നായർ ആരോപിക്കുന്നു.

പിന്നെയും ചികിത്സ തേടി. പ്രതീക്ഷയോടെ ആശുപത്രികൾ മാറി. ഒടുവിൽ മറ്റൊരു ഡോക്ടറുടെ നിർദേശപ്രകാരം താനെയിലെ ബേതാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനകൾക്കുശേഷമാണ് ചികിത്സാപ്പിഴവ് സംശയിച്ച് പോലീസിൽ പരാതി നൽകാൻ നിർദേശിച്ചതെന്ന് ഭർത്താവ് പറയുന്നു.

പ്രതീക്ഷയോടെ ആശുപത്രിയിലെത്തി; ഇന്ന് പരസഹായമില്ലാതെ ജീവിക്കാനാകാത്ത അവസ്ഥ

ശസ്ത്രക്രിയയിലും തുടർചികിത്സയിലും പിഴവുണ്ടായെന്ന പരാതിയിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണങ്ങളിൽ അന്വേഷണം നടക്കേണ്ടതുണ്ട്.

ഇന്ന് ശ്രീദേവിക്ക് സ്വയം ശരീരം ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് കുടുംബം പറയുന്നത്. ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി ചെലവഴിച്ചു. 66-കാരനായ സുകുമാരൻ നായർക്കും ഇനി ജോലിയെടുത്ത് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം.

തങ്ങളുടെ ജീവിതം തകർത്തത് ചികിത്സയിലെ പിഴവാണെന്ന ആരോപണത്തിൽ നീതി ലഭിക്കണമെന്ന് കേഴുമ്പോഴും ഒരിക്കൽ സ്വപ്നങ്ങൾ പങ്കുവെച്ച് ജീവിച്ചിരുന്ന ആ ദമ്പതികൾക്ക് മുന്നിലുള്ളത് ചികിത്സാച്ചെലവുകളും അനിശ്ചിതത്വവും മാത്രം.

ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചിട്ടും വാർധക്യത്തിൽ സമാധാനത്തോടെ ജീവിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതോടെ . സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം

Sreedevi Sukumaran Nair.
The Federal Bank Ltd. Account number. 13580100082284
Dombivili East br. Ifsc code. FDRL0001358.
GPAY. 099969052089.

Latest articles

പ്രവാസികൾക്ക് അധികഭാരമായി നോർക്ക കെയർ പ്രീമിയം; സർക്കാരിന്റെ ശ്രദ്ധ തേടി ബോംബെ കേരളീയ സമാജം

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ അടുത്തിടെ വരുത്തിയ വർധന പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ കേരളീയ സമാജം പ്രതിനിധി...

വേരുകളുടെയും ഒരുമയുടെയും ആഘോഷമായി ആസാദ് നഗർ മലയാളി സമാജത്തിന്റെ കേരളപ്പിറവി

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഗൃഹാതുരമായ ഓർമ്മകളും പങ്കുവെച്ചുകൊണ്ട് ആസാദ് നഗർ മലയാളി സമാജം (ANMS) കേരളപ്പിറവി ദിനം...

കേരളത്തിന്റെ കലാപൈതൃകം വിളിച്ചോതി നവി മുംബൈയിൽ കേരളപ്പിറവി ആഘോഷം; പി.ആർ. കൃഷ്ണന് ആജീവനാന്ത പുരസ്‌കാരം

നവി മുംബൈ: കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യവും തനത് കലാരൂപങ്ങളും കോർത്തിണക്കി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC)...

മുംബൈയിൽ ഏഴ് സംസ്ഥാനങ്ങളുടെ സ്ഥാപക ദിനാഘോഷം പ്രൗഢഗംഭീരമായി നടന്നു

BSNL ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം; വൈവിധ്യത്തിലെ ഏകത്വത്തിന്റെ സന്ദേശം മുംബൈ: കേരളം ഉൾപ്പെടെ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളുടെ സ്ഥാപക ദിനം...
spot_img

More like this