HomeBusinessവേൾഡ് മലയാളി ഫെഡറേഷൻ ബിസിനസ് ക്ലബ് രൂപീകരണം; ഭാരവാഹികളെ തെരഞ്ഞെടുത്തു

വേൾഡ് മലയാളി ഫെഡറേഷൻ ബിസിനസ് ക്ലബ് രൂപീകരണം; ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on

മുംബൈ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ബിസിനസ് രംഗത്തെ മലയാളികളെ ഏകോപിപ്പിക്കുന്നതിനായി WMF ബിസിനസ് ക്ലബ് രൂപീകരിച്ചു. മാർച്ച് 8 ന് ഡോംബിവ്‌ലി ഈസ്റ്റിലെ ഹോട്ടൽ മാതോഷ്രീ ബാങ്ക്വറ്റ് ഹാളിൽ നടന്ന യോഗത്തിലാണ് ക്ലബ് രൂപീകരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തത്.

യോഗത്തിൽ ഡോ.ഉമ്മൻ ഡേവിഡ് അധ്യക്ഷത വഹിച്ചു. 167 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള സംഘടനയുടെ കീഴിൽ മഹാരാഷ്ട്രയിൽ ബിസിനസ് ക്ലബ് രൂപീകരിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള മലയാളി വ്യവസായി ശൃഖലയുടെ ഭാഗമാകാൻ കഴിയുന്നതിന്റെ നേട്ടങ്ങൾ ഡോ ഉമ്മൻ ഡേവിഡ് വിശദീകരിച്ചു. .

2025 ജൂൺ 14-നാണ് WMF Maharashtra State Council രൂപീകരിക്കപ്പെട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഈ ശൃംഖല ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് ആഗോള തലത്തിൽ നെറ്റ്‌വർക്കിംഗിനും പരസ്പര സഹകരണത്തിനും മികച്ച വേദിയാകുമെന്ന് ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞു.

മഹാരാഷ്ട്ര രാജ്യത്തിന്റെ പ്രധാന സാമ്പത്തിക-വാണിജ്യ കേന്ദ്രമായതിനാൽ ഇവിടെ ശക്തമായ ബിസിനസ് സാന്നിധ്യം സ്ഥാപിക്കണമെന്ന് ഗ്ലോബൽ നേതൃത്വം നിർദേശിച്ചിരുന്നുവെന്നും അതിന്റെ ഭാഗമായാണ് ബിസിനസ് ക്ലബ് രൂപീകരിച്ചതെന്നും ഡോ ഉമ്മൻ ഡേവിഡ് വ്യക്തമാക്കി.

യോഗത്തിൽ ഡോ. റോയ് ജോൺ മാത്യു (WMF-MSC പ്രസിഡന്റ്), സെക്രട്ടറി ഡൊമിനിക് പോൾ എന്നിവരും മറ്റ് ഭാരവാഹികളും പങ്കെടുത്തു. സാവിയോ ഓഗസ്റ്റിൻ ബിസിനസ് ക്ലബിന്റെ കൺവീനറായിരിക്കും.

യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:

പ്രസിഡന്റ്: വർഗീസ് ഫിലിപ്പ്
വൈസ് പ്രസിഡന്റ്: സാവിയോ ഓഗസ്റ്റിൻ
സെക്രട്ടറി: ശിവറാം മഠത്തിൽ
ജോയിന്റ് സെക്രട്ടറി: ബിജു രാജൻ
ട്രഷറർ: റെനി ഫിലിപ്പോസ്

കോ-ഓർഡിനേറ്റർമാരായി അറോഷ്, ശങ്കർ ചിറ്റൂർ, സോണു വർഗീസ്, ദീപക് നമ്പ്യാർ, രാഖി സുനിൽ, ബ്രൈറ്റ് കുമാർ, ആന്റണി ഫിലിപ്പ്, വാസവൻ എന്നിവരെയും തിരഞ്ഞെടുത്തു.

ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾക്ക് നെറ്റ്‌വർക്കിംഗ്, സഹകരണം, സംരംഭക വളർച്ച എന്നിവയ്ക്കുള്ള വേദിയായി WMF ബിസിനസ് ക്ലബ് പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 28, 2026 | 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this