More
    Homeകെനിയയെ വിസ്മയിപ്പിച്ച് മുതുകാടിന്റെ ‘MCube’ | മാജിക്, മ്യൂസിക്, മിഷൻ ഒറ്റവേദിയിൽ

    കെനിയയെ വിസ്മയിപ്പിച്ച് മുതുകാടിന്റെ ‘MCube’ | മാജിക്, മ്യൂസിക്, മിഷൻ ഒറ്റവേദിയിൽ

    Published on

    “ഇന്ദ്രജാലം” എന്ന വാക്ക് യാഥാർത്ഥ്യമാക്കി, മലയാളിയായ മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ‘MCube’ ഷോ കെനിയയിൽ ഇന്ത്യൻ പ്രവാസികളുടെ ഹൃദയം കീഴടക്കി. നൈറോബി മുംബാസ നഗരങ്ങളിലായി നടന്ന പരിപാടികൾ വലിയ വിജയമായിരുന്നു.

    മാജിക്, മ്യൂസിക്, മിഷൻ എന്നീ മൂല്യങ്ങളുടെ സംഗമമായാണ് MCube രൂപകൽപ്പന ചെയ്തത്. കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതരായ, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 2021ൽ അവസാനിപ്പിച്ച ‘ഇന്ദ്രജാലം’ വീണ്ടും ആരംഭിക്കാൻ ഇതാണ് പ്രചോദനമായതെന്ന് മുതുകാട് പറയുന്നു.

    ഓസ്ട്രേലിയ, യുകെ, സ്കോട്‌ലാൻഡ്, അയർലണ്ട്, ഖത്തർ, യുഎഇ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ വിജയകരമായി ഷോകൾ അവതരിപ്പിച്ച ശേഷമാണ് മുതുകാട് കെനിയയിൽ എത്തിയത്.

    സൗത്ത് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ (SICS) നേതൃത്വത്തിൽ നൈറോബിയിൽ നടന്ന പരിപാടി ചെയർമാൻ സൂരജ് ഗോപിനാഥ്, സജിത്ത് ശങ്കർ എന്നിവർ ഉൾപ്പെടെയുള്ള സംഘാടകരുടെ പ്രവർത്തന മികവിലൂടെ ശ്രദ്ധേയമായി. നൈറോബി ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം സൗജന്യമായി വേദിയായി ലഭിച്ചതും പരിപാടിയുടെ വിജയത്തിൽ നിർണായകമായി.

    മുംബാസയിൽ പ്രശാന്ത് മൂത്തേടത്ത്, വിനീഷ് എൻ കെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഷോയും വലിയ ജനപങ്കാളിത്തം നേടി. ഭാഷയുടെ അതിർത്തികൾ മറികടന്ന്, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രേക്ഷകർക്ക് എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതസങ്കടങ്ങൾ ആഴത്തിൽ ഉൾക്കൊള്ളാൻ ഈ വേദി സഹായിച്ചു.

    പ്രശസ്തരായ അടൂർ ഗോപാലകൃഷ്ണൻ, ജിജി തോംസൺ എന്നിവർ നേതൃത്വം നൽകുന്ന Different Art Centre ആണ് ഭിന്നശേഷിക്കാർക്കായുള്ള ‘ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ്’ എന്ന പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

    ഈ മഹത്തായ ദൗത്യത്തിന് കെനിയയിലെ ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ച പിന്തുണ, സാമൂഹിക പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമായി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഖാർഘർ കേരള സമാജത്തിന്റെ 22-ാം വാർഷികം വർണാഭമായി

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാം വാർഷികാഘോഷം കഴിഞ്ഞ ശനിയാഴ്ച ഖാർഘർ സെക്ടർ 5-ലെ ശ്രീ ലേവ പാട്ടിദാർ...

    കലയും കാരുണ്യവും കൈകോർക്കുമ്പോൾ: നവി മുംബൈ റെയിൻബോ ഫെസ്റ്റിന് പരിസമാപ്തി

    നവി മുംബൈയുടെ ഏറ്റവും വലിയ ഉത്സവമായി വിശേഷിപ്പിക്കപ്പെടുന്ന Lions Rainbow ഫെസ്റ്റിന് പരിസമാപ്തി. 5 ദിവസം നീണ്ട കലാ...

    ആദം തീയേറ്റേഴ്‌സിന്റെ 53മത് നാടകം “അതിജീവനക്കാറ്റ്” മെയ് 3ന് മുംബൈയിൽ

    മുംബൈ: ആദം തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന “അതിജീവനക്കാറ്റ്” എന്ന നാടകം മെയ് 3-ാം തീയതി ചെമ്പൂരിലെ കേരള കാത്തലിക് അസോസിയേഷൻ...

    ബോബെ കേരളീയ സമാജം വിഷു ആഘോഷവും വിശാലകേരളം പ്രകാശനവും

    ബോബെ കേരളീയ സമാജം വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ നടന്നു. ഏപ്രിൽ 25 ശനിയാഴ്ച കേരള...
    spot_img

    More like this