More
    Homeആദം തീയേറ്റേഴ്‌സിന്റെ 53മത് നാടകം “അതിജീവനക്കാറ്റ്” മെയ് 3ന് മുംബൈയിൽ

    ആദം തീയേറ്റേഴ്‌സിന്റെ 53മത് നാടകം “അതിജീവനക്കാറ്റ്” മെയ് 3ന് മുംബൈയിൽ

    Published on

    മുംബൈ: ആദം തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന “അതിജീവനക്കാറ്റ്” എന്ന നാടകം മെയ് 3-ാം തീയതി ചെമ്പൂരിലെ കേരള കാത്തലിക് അസോസിയേഷൻ മുംബൈ ( KCA Mumbai) ഓഡിറ്റോറിയത്തിൽ അരങ്ങേറും. വൈകിട്ട് 6.30നാണ് പ്രദർശനം.

    മുംബൈയിലെ മലയാളി നാടകവേദികളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ “ആദം തീയേറ്റേഴ്‌സിന്റെ” അൻപത്തിമൂന്നാമത്തെ സൃഷ്ടിയാണ് “അതിജീവനക്കാറ്റ്”.

    ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി മനുഷ്യർ നേരിടുന്ന നഷ്ടങ്ങളും, വേർപാടുകളും അതിജീവിച്ച് വീണ്ടും ബന്ധങ്ങളെ ചേർത്ത് നിർത്താനുള്ള ആത്മവിശ്വാസമാണ് നാടകം മുന്നോട്ട് വയ്ക്കുന്നത്.

    വികാരഭരിതമായ അവതരണശൈലിയും, ഹൃദയസ്പർശിയായ കഥാപശ്ചാത്തലവും നാടകത്തിന്റെ പ്രത്യേകതകളാണ്.

    ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്നവർക്കൊരു ആശ്വാസമായി, തകർന്നുപോയ സ്വപ്നങ്ങൾക്ക് പുതുജീവൻ പകരുന്ന സന്ദേശവുമായി നാടകം മുന്നേറുന്നു.

    സ്വാന്തനത്തിന്റെയും, തിരിച്ചറിവിന്റെയും പുതിയ വഴികൾ തുറന്ന് നൽകുന്ന ഈ അവതരണം ഇതിനോടകം തന്നെ മുംബൈയിലെ പ്രേക്ഷകരിൽ ശ്രദ്ധേയമായ പ്രതികരണം നേടിയിട്ടുണ്ട്.

    കണ്ണുകളെ നനയിക്കുകയും, മനസ്സിനെ തഴുകുകയും ചെയ്യുന്ന അനുഭവമായി മാറുന്ന “അതിജീവനക്കാറ്റ്”, പ്രേക്ഷകരെ ആത്മപരിശോധനയിലേക്ക് നയിക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

    മെയ് 3 ഞായറാഴ്ച വൈകിട്ട് 6.30ന് ചെമ്പൂർ KCA ഭവൻ ഓഡിറ്റോറിയത്തിൽ നാടകാസ്വാദകർക്ക് ഈ അവതരണം നേരിൽ കാണാം.

    വിശദ വിവരങ്ങൾക്ക് 9821589956/81497 18887

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കലയും കാരുണ്യവും കൈകോർക്കുമ്പോൾ: നവി മുംബൈ റെയിൻബോ ഫെസ്റ്റിന് പരിസമാപ്തി

    നവി മുംബൈയുടെ ഏറ്റവും വലിയ ഉത്സവമായി വിശേഷിപ്പിക്കപ്പെടുന്ന Lions Rainbow ഫെസ്റ്റിന് പരിസമാപ്തി. 5 ദിവസം നീണ്ട കലാ...

    ബോബെ കേരളീയ സമാജം വിഷു ആഘോഷവും വിശാലകേരളം പ്രകാശനവും

    ബോബെ കേരളീയ സമാജം വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ നടന്നു. ഏപ്രിൽ 25 ശനിയാഴ്ച കേരള...

    സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ സർട്ടിഫിക്കേഷൻ

    മുംബൈ: ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ടാലന്റ് അക്ക്വിസിഷൻ, വർക്ക്‌ഫോഴ്സ് മൊബിലിറ്റി സ്ഥാപനമായ Seagull International Group ‘ഗ്രേറ്റ്...

    ഇ-വേസ്റ്റ് സമാഹരണവുമായി വീണ്ടും സീവുഡ്സ് മലയാളി സമാജം

    പുതിയ ലോകം നേരിടുന്ന ഗൗരവമായ പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് പുതിയ തലമുറയിൽ അർത്ഥപൂർണ്ണമായ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി സീവുഡ്സ് മലയാളി സമാജം...
    spot_img

    More like this