More
    Homeഡോംബിവ്‌ലി കലാക്ഷേത്രത്തിന്റെ ‘ഭാവാമൃതം’ ശനിയാഴ്ച

    ഡോംബിവ്‌ലി കലാക്ഷേത്രത്തിന്റെ ‘ഭാവാമൃതം’ ശനിയാഴ്ച

    Published on

    മുംബൈ: കേരളത്തിന്റെ ക്ഷേത്രകലകളായ കഥകളി, മോഹിനിയാട്ടം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾക്ക് മുംബൈയിൽ വേദിയൊരുക്കണമെന്ന ലക്ഷ്യത്തോടെ കലാസ്വാദകർ ചേർന്ന് രൂപംകൊണ്ട കലാക്ഷേത്രം, വർഷങ്ങളായി ശ്രദ്ധേയമായ കലാപ്രവർത്തനങ്ങളിലൂടെ സ്വന്തം സ്ഥാനം ഉറപ്പിച്ച സംഘടനയാണ്.

    ആരംഭം മുതൽ തന്നെ ക്ഷേത്രകലകൾക്കും ശാസ്ത്രീയ നൃത്തകലകൾക്കും പ്രതിബദ്ധത പുലർത്തിയ കലാക്ഷേത്രം, മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി കലാപരിപാടികൾ സംഘടിപ്പിച്ച് പ്രശംസ നേടിയിട്ടുണ്ട്. ക്ലാസിക്കൽ കലകളിൽ ശാസ്ത്രീയ പരിശീലനം നൽകുന്നതിനായി വിവിധ ക്ലാസുകൾ സംഘടിപ്പിച്ച് നിരവധി ശിഷ്യരെ വളർത്തിയെടുത്തതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

    കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുതിർന്നവരുടെ മാർഗനിർദേശത്തോടൊപ്പം യുവജനങ്ങളുടെ സജീവ പങ്കാളിത്തം കലാക്ഷേത്രത്തിന് പുതിയ ഉണർവ്വ് നൽകുന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി ‘ഭാവാമൃതം’ എന്ന പേരിൽ നൃത്തസന്ധ്യ സംഘടിപ്പിക്കുന്നു.

    ഇന്റർനാഷണൽ ഡാൻസ് ഡേയോടനുബന്ധിച്ച് ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 6.30ന് ഡോംബിവ്‌ലി ഈസ്റ്റിലെ ഹോളി ഏഞ്ചൽസ് സ്കൂളിൽ പരിപാടി അരങ്ങേറും.

    മോഹിനിയാട്ടം, ഭരതനാട്യം എന്നിവയ്ക്കൊപ്പം കലാക്ഷേത്രത്തിന്റെ വേദിയിൽ ആദ്യമായി കഥക് അവതരിപ്പിക്കപ്പെടുന്നു. ഔറംഗബാദിലെ മഹാഗാമി ആർട്സ് റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ, നിരവധി പുരസ്കാരങ്ങൾ നേടിയ വിദൂഷി പാർവ്വതി ദത്തയും ശിഷ്യരുമാണ് കഥക് അവതരിപ്പിക്കുന്നത്. ഭരതനാട്യം കലാക്ഷേത്രത്തിലെ സംപദ ടീച്ചറുടെ ശിഷ്യരും, മോഹിനിയാട്ടം കലാശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ ശിഷ്യരും അവതരിപ്പിക്കും.

    അന്നേദിവസം ഉച്ചയ്ക്ക് 1 മണിമുതൽ കഥക് നൃത്ത വർക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കലാക്ഷേത്രം സെക്രട്ടറി രഞ്ജീഷ് (ഫോൺ: 97732 49901) ബന്ധപ്പെടാവുന്നതാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കണ്ണൻ്റെയരികിൽ

    പ്രാർത്ഥനകളുടെ ജലരേണുക്കൾ വീണ് കുതിർന്ന ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചുറ്റമ്പലത്തിലൂടെ കണ്ണൻ്റെ മുരളിരവം കാതോർത്ത് ഞാൻ അടികൾ വച്ചു. രാത്രി...

    മുംബൈ മലയാളം മിഷൻ പൊതുയോഗം: സമഭാവനയുടെ സന്ദേശവുമായി മുരുകൻ കാട്ടാക്കട; പ്രവർത്തന മികവിൽ മുന്നിൽ മുംബൈ ചാപ്റ്റർ

    “മലയാളികളുടെ ഹൃദയത്തില്‍ ആഴ്ന്നു കിടക്കുന്ന തുല്യതക്ക്, സമത്വ ഭാവനക്ക് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ ദേശീയോത്സവമായ ഓണം. മനുഷ്യരെല്ലാരുമൊന്നുപോലെ...

    അഞ്ച് മാസമായി കാണാതായ മലയാളി യുവാവിന്റെ കൂടുതൽ വിവരങ്ങൾ പങ്ക് വെച്ച് കുടുംബം

    മുംബൈ: സെപ്റ്റംബർ 8 മുതൽ കാണാതായ സായന്ത് സജീവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് കുടുംബം വീണ്ടും പൊതുജനങ്ങളോട് സഹായം...

    ട്രംപിൻ്റെ വെടിനിർത്തൽ(നർമ്മഭാവന)

    ട്രംപ് വെടിനിർത്തൽ നീട്ടി എന്ന് ചാനലുകൾ എല്ലാം ബ്രേക്കിംഗ് ന്യൂസ് ആയി കാണിച്ചപ്പോഴും എനിക്കതിൽ വലിയ അദ്ഭുതമൊന്നും തോന്നിയില്ല....
    spot_img

    More like this