മുംബൈ നാടക രംഗത്തെ ശ്രദ്ധേയനായ നടൻ രാമകൃഷ്ണ കൈമൾ അന്തരിച്ചു. നഗരത്തിലെ വിവിധ നാടകവേദികളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കലാകാരനായിരുന്നു അദ്ദേഹം.
വിളപ്പിൽ മധു സംവിധാനം ചെയ്ത ഒരു പ്രവാസിയുടെ മടക്കയാത്ര, കഥാപാത്രങ്ങളും പങ്കെടുത്തവരും, വാഴക്കുല തുടങ്ങിയ നാടകങ്ങളിലൂടെയാണ് കൈമൾ മുംബൈ നാടകവേദിയിൽ കൂടുതൽ ശ്രദ്ധേയനായത്. അദ്ദേഹത്തിന്റെ സ്വാഭാവിക അഭിനയശൈലിയും കഥാപാത്രങ്ങളോടുള്ള സമർപ്പണവും പ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം നേടി.
കഴിഞ്ഞ കുറച്ച് നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കല്യാൺ വെസ്റ്റിലെ കടക്ക്പാട, ആയുഷ് ആശുപത്രിക്ക് സമീപമുള്ള രാധാ നഗർ ടവറിലായിരുന്നു താമസം.
സംസ്കാരം ഇന്ന് മൂന്ന് മണിക്ക്
മുംബൈയിലെ മലയാളി കലാസാംസ്കാരിക രംഗത്തിന് തീരാനഷ്ടമായാണ് രാമകൃഷ്ണ കൈമളുടെ വിയോഗം വിലയിരുത്തപ്പെടുന്നത്. മുംബൈ നാടക വേദിയിലെ സഹപ്രവർത്തകർ കൈമളിന്റെ അകാല വിയോഗത്തിൽ അനുശോചിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS
