More
    HomeNewsമികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    Published on

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള ‘നെരിപ്പോട്’ ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസായി. റിലീസിന് പിന്നാലെ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

    17ാമത് ഭരതൻ സ്മാരക പുരസ്‌കാരത്തിൽ മികച്ച ഹ്രസ്വചിത്രം, മികച്ച നടൻ, മികച്ച ക്യാമറമാൻ എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം നേടിയ ചിത്രം, വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ യുട്യൂബിൽ നിരവധി പ്രേക്ഷകരുടെ ശ്രദ്ധ നേടി.

    മുംബൈയിൽ നിന്നുള്ള മിനി വേണുഗോപാൽ, ഫ്രനി പ്രജോദ് (അംബർനാഥ്), അനില വിജയൻ (ഡോംബിവലി) എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുംബൈയിലെ കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യങ്ങളായ ഇവർക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    അഖില മലയാളി മഹിള അസോസിയേഷൻ (അമ്മ), മലയാള ഭാഷ പ്രചാരണ സംഘം, അംബർനാഥ് കേരള സമാജം, ശ്രീനാരായണ മന്ദിര സമിതി, എസ്.എൻ.ഡി.പി., മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് മുംബൈ ചാപ്റ്റർ തുടങ്ങി നിരവധി സംഘടനകൾ കലാകാരികൾക്ക് പിന്തുണ നൽകുന്നുണ്ട്.

    പുതുമയാർന്ന പ്രമേയം, മികവുറ്റ സംവിധാനം, സാങ്കേതിക കഴിവ് എന്നിവകൊണ്ട് ‘നെരിപ്പോട്’ ഹ്രസ്വചിത്രം ശ്രദ്ധേയമാവുകയാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this