More
    HomeNewsമലയാളം മിഷൻ കല്യാൺ - ബദലാപൂർ മേഖല പൊതുയോഗം

    മലയാളം മിഷൻ കല്യാൺ – ബദലാപൂർ മേഖല പൊതുയോഗം

    Published on

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ കല്യാൺ-ബദലാപൂർ മേഖലയുടെ പൊതുയോഗം ഏപ്രില്‍ 5 ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ അംബർനാഥ് കേരള സമാജം കാര്യാലയത്തിൽ വച്ച് നടന്നു. പ്രേമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല സെക്രട്ടറി ടി.വി രതീഷ് സ്വാഗതം ആശംസിച്ചു. മേഖലയിലെ പഠനകേന്ദ്രങ്ങളായ ബദലാപ്പൂർ കൂൽഗാവ് സമാജത്തിന്‍റെ 02 പഠനകേന്ദ്രങ്ങളിലെയും അംബർനാഥ് കേരള സമാജത്തിന്‍റെ കീഴിലുള്ള 2 പഠനകേന്ദ്രങ്ങളിലെയും അംബർനാഥ് ശ്രീ നാരായണ മന്ദിര സമിതി, ഉല്ലാസ്നഗർ ഉല്ലാസ് ആർട്സ് ആൻ്റ് വെൽഫെയർ അസ്സോസിയേഷൻ, ഉല്ലാസ്നഗർ ശ്രീ നാരായണ മന്ദിര സമിതി, കല്യാൺ ഈസ്റ്റ് സെൻട്രൽ കേരള സമാജം എന്നീ പഠന കേന്ദ്രങ്ങളിലെയും അദ്ധ്യാപകരും പഠനകേന്ദ്ര കമ്മിറ്റി അംഗങ്ങളും പൊതു യോഗത്തില്‍ പങ്കെടുത്തു.

    മേഖല കോഡിനേറ്റർ സിന്ധു വിജയൻ 2 വർഷത്തെ പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. മുംബൈ ചാപ്റ്റർ പ്രസിഡൻ്റ് ആർ. ഡി ഹരികുമാർ നീരീക്ഷകനായിരുന്നു. എല്ലാ പഠനകേന്ദ്ര ങ്ങളിലെയും പ്രതിനിധികള്‍ അതാതു പഠനകേന്ദ്രത്തിന്‍റെ പ്രവർത്തന റിപ്പോര്‍ട്ട്‌ യോഗത്തിൽ അവതരിപ്പിച്ചു.

    അംഗങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കും സംശയങ്ങൾക്കും മുംബൈ ചാപ്റ്റർ പ്രസിഡൻ്റ് ആർ.ഡി. ഹരികുമാർ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. തുടര്‍ന്ന്, 2026 -2028 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡൻ്റ് ആയി ഹരീഷ് ചാണശ്ശേരിയെയും, സെക്രട്ടറിയായി ടി വി രതീഷിനെയും തിരഞ്ഞെടുത്തു. ജിനേഷ് നന്ദി രേഖപ്പെടുത്തി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this