More
    HomeNewsആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    Published on

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ നടന്നു. എൻആർഐയായ ശശിധരൻ സഹപാഠികളെ വീണ്ടും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് സംഗമം അതിവേഗം സംഘടിപ്പിച്ചത്.

    ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കാൻ ശശികുമാർ നായരും കെ.ജി. സുരേഷും നൽകിയ നേതൃത്വവും പരിശ്രമവും ശ്രദ്ധേയമായി. 49 വർഷങ്ങൾക്ക് ശേഷം സഹപാഠികളെ വീണ്ടും കണ്ടുമുട്ടിയതിൽ നളിനി ഉൾപ്പെടെയുള്ളവർ അതിയായ സന്തോഷം പങ്കുവെച്ചു. വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന സഹപാഠികളെ ഈ അവസരത്തിൽ ഓർമ്മിക്കുകയും ചെയ്തു. വിഷു ആഘോഷങ്ങളുടെ തിരക്കിനിടയിലും 15 പേർ പങ്കെടുത്തത് ശ്രദ്ധേയമായി.

    പരമ്പരാഗത വേഷധാരണമാണ് സംഗമത്തിന് പ്രത്യേക ഭംഗി പകർന്നത്. സ്ത്രീകൾ സാരിയിൽ അണിഞ്ഞ് പങ്കെടുത്തപ്പോൾ, പുരുഷന്മാരിൽ ചിലർ പരമ്പരാഗത വേഷത്തിൽ എത്തിയതും ശ്രദ്ധേയമായി.

    ചടങ്ങിൽ മുതിർന്ന അംഗങ്ങളായ സുധ, രാജി, മോളി, ഹരിഹരൻ, രാമസ്വാമി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ബാർബിക്യൂ നേഷൻ ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സംഗമത്തിന്റെ പ്രധാന ആകർഷണമായി.

    കെ.ജി. സുരേഷ് പങ്കെടുത്ത എല്ലാവർക്കും സ്മരണാസമ്മാനങ്ങൾ നൽകി. ശശികുമാർ നായർ വിഷുക്കൈനീട്ടവും വിതരണം ചെയ്തു.

    സഹപാഠികളുടെ സൗഹൃദം പുതുക്കിയ ഈ സംഗമം പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി മാറി. ഇത്തരത്തിലുള്ള കൂടുതൽ കൂട്ടായ്മകൾ ഭാവിയിൽ സംഘടിപ്പിക്കാനുള്ള പ്രതീക്ഷയും പങ്കുവെച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this