More
    HomeNewsവിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയും മുംബൈയിൽ മലയാളി ക്ഷേത്രങ്ങളും

    വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയും മുംബൈയിൽ മലയാളി ക്ഷേത്രങ്ങളും

    Published on

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള മലയാളി ക്ഷേത്രങ്ങൾ വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയുമാണ് കേരളത്തിന്റെ കാര്ഷികോത്സവത്തെ വരവേറ്റത്.

    ഡോംബിവിലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ രാവിലെ നാലരക്ക് വിഷുക്കണി ദർശനവും വിഷു കൈനീട്ട വിതരണവും ആരംഭിച്ചു.

    രാവിലെ മുതൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത് . പൊന്നിൻ കണി കണ്ട് ദർശന പുണ്യം നേടി കൈനീട്ടവും വാങ്ങിയാണ് ഭക്തജനങ്ങൾ മടങ്ങിയത്.

    കുടുംബങ്ങളും സുഹൃത്തുക്കളും ഒന്നിച്ചുകൂടിയാണ് വിഷുസദ്യ പങ്കിട്ടത്. നാടിനകലെ കഴിയുമ്പോഴും ജന്മനാടിന്റെ ഉത്സവാനുഭവം മുതിർന്നവർക്ക് ഗൃഹാതുരത പകർന്നാടുന്നു. അതെ സമയം പുതിയ തലമുറക്ക് വിഷു മാഹാത്മ്യം പരിചയപ്പെടാനും നാടിൻറെ സംസ്കാരത്തോടൊപ്പം ചേർന്ന് നിൽക്കാനും ഈ ആഘോഷങ്ങൾ നിമിത്തമാകുന്നു.

    മലയാളികൾക്ക് ഓണം പോലെ തന്നെ പ്രധാനമാണ് കേരളത്തിന്റെ പുതുവത്സരമായ വിഷുവും. കുട്ടികളുള്ള വീടുകളിൽ വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയും ജന്മനാടിന്റെ സംസ്കാരവും പൈതൃകവും ചേർത്ത് പിടിച്ചാണ് മഹാ നഗരത്തിലെ മലയാളികൾ വിഷുവിനെ ആഘോഷമാക്കിയത്.

    പൂവും പൂക്കളവും പോലെ തന്നെ ഒഴിച്ചു കൂടാനാവാത്തതാണ് മലയാളിക്ക് വിഷുവും വിഷുക്കണിയും കൈനീട്ടവും. ലോകത്തിന്‍റെ ഏതു കോണിലായാലും മലയാളിക്ക് വിഷുക്കണിയൊരുക്കാതിരിക്കാനാവില്ല. മലയാളിയുടെ കാർഷിക സംസ്‌കാരത്തിനെ ഓർമപ്പെടുത്തുന്ന ഉത്സവമായതു കൊണ്ടുതന്നെ വിഷുക്കണിയിലും പ്രധാനം കാര്‍ഷിക വിഭവങ്ങള്‍ തന്നെ. മുംബൈയിലെ വഴിയോരങ്ങളും വേനലിൽ പൂക്കുന്ന കൊന്നപ്പൂവിന്‍റെ ശോഭയില്‍ തിളങ്ങുകയാണ്.

    ഓരോ പ്രദേശത്തും ലഭ്യമായ ഫലങ്ങൾ, വസ്‌തുക്കൾ എന്നിവ കണിക്കാഴ്‌ചയിൽ ഇടം പിടിക്കും. കണിയൊരുക്കത്തിന് പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ള മലയാളികൾ വസിക്കുന്ന നഗരത്തിൽ ആഘോഷങ്ങൾക്കും ഒരു പൊതു സ്വഭാവമുണ്ട്.

    നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല്, നാളികേരം, സ്വർണ്ണ നിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ, മാമ്പഴം, കദളിപ്പഴം, വാൽക്കണ്ണാടി, കൃഷ്‌ണ വിഗ്രഹം, കണിക്കൊന്ന പൂവ്, എള്ളെണ്ണ, തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങൾ, സ്വർണ്ണം, കുങ്കുമം , കണ്മഷി, വെറ്റില, അടക്ക, ഓട്ടുകിണ്ടി, തുടങ്ങി കണിയൊരുക്കാനുള്ള സാമഗ്രഹികളുമായി മലയാളി കടകളെല്ലാം സജീവമായി കഴിഞ്ഞു.
    മുംബൈയിൽ പല മലയാളിക്കടകളിലും അവശ്യ സാധനങ്ങൾ അടങ്ങിയ വിഷുക്കണി കിറ്റുകളും വിഷു സദ്യയും വരെ വിരൽത്തുമ്പിൽ ലഭ്യമാണ്. കല്യാൺ, അംബർനാഥ്, ഉല്ലാസനഗർ, താക്കുർളി, ഡോംബിവ്‌ലി, താനെ, മുളുണ്ട്, മാട്ടുംഗ, ചെമ്പൂർ, നവി മുംബൈ, അന്ധേരി, ബോറിവിളി, വസായ്, മീരാ റോഡ്, തുടങ്ങി മലയാളികൾ കൂടുതൽ വസിക്കുന്ന മേഖലകളിലെല്ലാം ക്ഷേത്രങ്ങളിലും സമാജങ്ങളിലുമായി വിഷു ആഘോഷങ്ങളുടെ തിരക്കിലാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...