More
    HomeNewsന്യൂസ്‌മേക്കർ ഓഫ് ദി ഇയർ അവാർഡ് ഡോ. ഉമ്മൻ ഡേവിഡിന്; പുരസ്‌കാരം കൈമാറി സിനിമാ–ടെലിവിഷൻ താരം...

    ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ അവാർഡ് ഡോ. ഉമ്മൻ ഡേവിഡിന്; പുരസ്‌കാരം കൈമാറി സിനിമാ–ടെലിവിഷൻ താരം അനീഷ് രവി.

    Published on

    മുംബൈയിൽ വിദ്യാഭ്യാസ രംഗത്ത് അഞ്ചു പതിറ്റാണ്ടുകളുടെ സമ്പന്നമായ സേവന പാരമ്പര്യമുള്ള ഡോ. ഉമ്മൻ ഡേവിഡ്, കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ തന്റെ ശക്തമായ സാന്നിധ്യവും ദൂരദർശിയായ നേതൃത്വവും കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ‘KG to PG’ എന്ന അദ്ദേഹത്തിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ച വർഷം കൂടിയാണ് പിന്നിട്ടത്.

    167 രാജ്യങ്ങളിൽ സജീവമായ ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ മഹാരാഷ്ട്ര ഘടകത്തിന്റെ രൂപീകരണവും വളർച്ചയും സാധ്യമാക്കുന്നതിൽ ഡോ. ഡേവിഡിന്റെ സംഘടനാ മികവും നേതൃത്വ കഴിവും നിർണായകമായി. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെ ആഗോള നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനം ശ്രദ്ധേയമായിരുന്നു. തുടർന്ന് ചലച്ചിത്ര താരങ്ങളായ റിമ കല്ലിങ്കൽ, വീണ നായർ എന്നിവർ പങ്കെടുത്ത ഓണാഘോഷ പരിപാടികൾ സംഘടനയുടെ മഹാരാഷ്ട്ര സാന്നിധ്യം ശക്തമായി രേഖപ്പെടുത്തി.

    വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളെ പങ്കെടുപ്പിച്ച് “Leadership and Social Commitments” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ വേദിയിലാണ് ഡോ. ഉമ്മൻ ഡേവിഡിന് ‘ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ’ അവാർഡ് സമ്മാനിച്ചത്. സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്ത സിനിമാ–ടെലിവിഷൻ താരം അനീഷ് രവിയിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.

    ഡോ. റോയ് ജോൺ മാത്യു, ഡൊമിനിക് പോൾ, വർഗ്ഗീസ് ഡാനിയൽ, വർഗ്ഗീസ് ഫിലിപ്പ്, റെന്നി ഫിലിപ്പോസ് എന്നിവരടക്കമുള്ള വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ കോർ കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

    തുടർന്ന്, WMF വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഘടനയിലെ വനിതാ പ്രതിനിധികളെ ഭാരവാഹികളും അനീഷ് രവിയും ചേർന്ന് ആദരിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ട്രാഫിക് അവബോധ ക്യാമ്പെയ്ൻ; നാസിക് സിറ്റി ട്രാഫിക് പോലീസും കേരള മഹിളാ സേവാ സമിതിയും കൈകോർത്തു

    റോഡ് സുരക്ഷയും ഉത്തരവാദിത്വമുള്ള ഡ്രൈവിംഗും പ്രോത്സാഹിപ്പിക്കുന്നതിനായി 2026 മെയ് 26-ന് ഉപ്നഗറിൽ നാസിക് സിറ്റി ട്രാഫിക് പോലീസും കേരള...

    ഭസ്മാഞ്ചൽ ഒഫീഷ്യൽ ഓഡിയോ റിലീസ് പവായിൽ നടന്നു.

    മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ മിഥുൻ ആലാപനവും ചെയ്ത് "മഹാറാണി" അണിയിച്ചൊരുക്കുന്ന "ഭസ്മാഞ്ചൽ" എന്ന...

    ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

    മുംബൈ: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍...

    ദൃശ്യം – 3. Movie Review – അമ്പിളി കൃഷ്ണകുമാർ

    എന്നെപ്പോലുള്ള സാധാരണക്കാരായ സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ദൃശ്യം 3. ഇതിൽ അമാനുഷികമായ ഒന്നുമില്ല. Must watchable movie . സങ്കടങ്ങളും...
    spot_img

    More like this