More
    HomeNWA ഓഫീസിൽ രക്ത സാമ്പിൾ കളക്ഷൻ സെന്റർ ജൂൺ 1 മുതൽ പ്രവർത്തനം ആരംഭിക്കും

    NWA ഓഫീസിൽ രക്ത സാമ്പിൾ കളക്ഷൻ സെന്റർ ജൂൺ 1 മുതൽ പ്രവർത്തനം ആരംഭിക്കും

    Published on

    ഡോംബിവലി: അംഗങ്ങൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ ഭാഗമായി, NWA (നായർ വെൽഫെയർ അസോസിയേഷൻ) ഓഫീസിൽ രക്ത സാമ്പിൾ കളക്ഷൻ സെന്റർ ജൂൺ 1 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. NWA അംഗമായ ശ്രീ. രാജേന്ദ്രൻ മേനോൻ നടത്തുന്ന മെഡികെയർ പാത്തോളജിക്കൽ ലബോറട്ടറിയുടെ സഹകരണത്തോടെയാണ് ഈ പുതിയ സംരംഭം ആരംഭിക്കുന്നത്.

    വിവിധ രക്തപരിശോധനകൾക്കായി സാമ്പിൾ ശേഖരിക്കുന്ന കേന്ദ്രം ദിവസവും രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 2:00 മണിവരെ പ്രവർത്തിക്കും.

    അംഗങ്ങൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. NWA ഓഫീസിൽ നേരിട്ട് എത്തി സാമ്പിൾ നൽകുന്ന പരിശോധനകൾക്ക് അംഗങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. വീട്ടിലെത്തി രക്തസാമ്പിൾ ശേഖരിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ 25 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാകും. അതേസമയം, NWA അംഗങ്ങൾ അല്ലാത്തവർക്ക് ഭൂരിഭാഗം പരിശോധനകൾക്കും 20 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാക്കും.

    കൂടാതെ, ഡോംബിവലിയിലെ മറ്റ് ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മെഡികെയർ ലാബിന്റെ എല്ലാ ശാഖകളിലും NWA അംഗങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

    കളക്ഷൻ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ വരുന്ന ഞായറാഴ്ച, 2026 മെയ് 24 രാവിലെ 10:00 മണിക്ക് NWA ഓഫീസിൽ വച്ച് നടക്കും. ആരോഗ്യപരിപാലന രംഗത്ത് അംഗങ്ങൾക്കും പ്രദേശവാസികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്ന ഒരു സംരംഭമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | SATURDAY 4.30 P.M. | KAIRALI NEWS

    Follow the page for regular update >>>>

    Latest articles

    ഡോംബിവലി നായർ വെൽഫെയർ അസോസിയേഷന്റെ “മംഗല്യ സദസ്” ജൂൺ 21ന്

    ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (NWA) സംഘടിപ്പിക്കുന്ന “മംഗല്യ സദസ്” 2026 ജൂൺ 21-ാം തീയതി (ഞായർ) രാവിലെ...

    ഡബ്ല്യുഎംഎഫ് ചെന്നൈ മെട്രോ കൗൺസിലിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

    ചെന്നൈ: പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ചെന്നൈ മെട്രോ കൗൺസിലിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു....

    മോഹൻലാലിൻറെ ദൃശ്യം 3; ആദ്യ പകുതി മന്ദഗതിയിൽ; ഇടവേളക്ക് ശേഷം മോഹൻലാൽ തൂക്കി !!

    മുംബൈയിൽ സമ്മിശ്ര പ്രതികരണങ്ങളുമായി ദൃശ്യം 3. മോഹൻലാൽ ചിത്രം ആവേശകരവും അലോസരപ്പെടുത്തുന്നതുമാണെന്ന് അവലോകനങ്ങൾ പറയുന്നു; മുംബൈയിൽ 45 സ്‌ക്രീനുകളിലാണ്...

    ബാന്ദ്രയിലെ ചേരി ഒഴിപ്പിക്കൽ സംഘർഷത്തിലേക്ക്

    മുംബൈ ബാന്ദ്രയിലെ ഗരീബ് നഗർ ചേരി ഒഴിപ്പിക്കൽ നടപടികൾ സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധക്കാർ നടത്തിയ കല്ലേറിനെ തുടർന്ന് പോലീസ്...
    spot_img

    More like this