Homeബോംബെ കേരളീയ സമാജത്തിൽ വിദ്യാരംഭവും അലോപ്പതി സെന്ററിന് തുടക്കവും

ബോംബെ കേരളീയ സമാജത്തിൽ വിദ്യാരംഭവും അലോപ്പതി സെന്ററിന് തുടക്കവും

Published on

മുംബൈ: വിജയദശമി ദിനത്തിൽ വിദ്യാരംഭച്ചടങ്ങും പുതിയ അലോപ്പതി സെന്ററിന്റെ ഉദ്ഘാടനവും നടത്തി ബോംബെ കേരളീയ സമാജം. മാട്ടുംഗ കേരള ഭവനത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ പതിനഞ്ചോളം കുട്ടികൾ ആദ്യാക്ഷരം കുറിച്ചു.

വിരമിച്ച കോളേജ് അധ്യാപകനും സമാജം മുൻ സെക്രട്ടറിയുമായ വിനോദ് കുമാർ നായർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചുനൽകി. പൂജയോടെയും ലളിതാസഹസ്രനാമ പാരായണത്തോടെയും ആരംഭിച്ച ചടങ്ങിന് സമാജം വൈസ് പ്രസിഡന്റ് കെ. ദേവദാസ്, സെക്രട്ടറി എ. ആർ. ദേവദാസ്, മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ, ഭരണസമിതി അംഗങ്ങളായ എം. ജയരാമൻ, അൽബൻ കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. കുസുമകുമാരി അമ്മ ഉൾപ്പെടെയുള്ള ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ലീല മേനോൻ, ജ്യോതിർമയി, ബിന്ദു പ്രിയൻ, വിമല ഭാസ്‌കരൻ, അനന്ത എസ്. നായർ, ആശാ മേനോൻ, ധന്യ ഉണ്ണികൃഷ്ണൻ, രാധിക അൽബൻ കുമാർ, സമാജം ജീവനക്കാർ എന്നിവർ ലളിതാസഹസ്രനാമ പാരായണത്തിനും വിജയദശമി ആഘോഷങ്ങൾക്കും നേതൃത്വം നൽകി.

സമാജത്തിന്റെ പുതിയ സംരംഭമായ അലോപ്പതി സെന്റർ സയൺ ആശുപത്രിയിലെ ഡോ. ധർമ്മേന്ദ്ര പാണ്ഡെ ഉദ്ഘാടനം ചെയ്തു. ഡോ. അജയ് പുരി, ഡോ. ആകൃതി സക്സേന, ഡോ. സ്മിത സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സമാജം ഭാരവാഹികൾ ഡോക്ടർമാരെ ആദരിച്ചു.

പുതിയ അലോപ്പതി സെന്റർ അടുത്ത ദിവസം മുതൽ പ്രവർത്തനമാരംഭിക്കും. വിദ്യാരംഭത്തിലൂടെ അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്കും ആരോഗ്യസേവനത്തിലൂടെ സമൂഹത്തിന് കൈത്താങ്ങാകുന്ന പുതിയ സംരംഭത്തിനും ഒരേ വേദിയിൽ തുടക്കം കുറിച്ച വിജയദശമി ദിനമായി ചടങ്ങ് മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

സാന്താക്രൂസിൽ യാത്രാദുരിതത്തിൽ 600-ലേറെ ജീവനക്കാർ; ഓട്ടോറിക്ഷകൾ മുഖംതിരിക്കുന്നു, ബെസ്റ്റ് ബസ് വേണമെന്ന് ആവശ്യം!

മുംബൈ: സാന്താക്രൂസിലെ BSNL സംസ്ഥാന മേധാവിയുടെ കാര്യാലയത്തിലേക്കുള്ള യാത്രയിൽ ദുരിതം നേരിട്ട് നൂറുകണക്കിന് ജീവനക്കാർ. സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽനിന്ന്...

ട്രെയിനിലെ ശബ്ദശല്യത്തിന് പിഴയും ശിക്ഷയും! കൊങ്കൺ റൂട്ടിലെ കവർച്ചയ്ക്ക് ആര് കടിഞ്ഞാണിടും ?

ട്രെയിൻ യാത്രയിലെ ശബ്ദശല്യം നിയന്ത്രിക്കാൻ കർശന നടപടികളുമായി ദക്ഷിണ റെയിൽവേ. മൊബൈൽ സ്പീക്കറുകളുടെ ദുരുപയോഗത്തിന് ആദ്യ നിയമലംഘനത്തിൽ ആയിരം...

നവി മുംബൈയിൽ നവംബർ ഒന്നിന് കേരളപ്പിറവി ആഘോഷം

മുംബൈ: കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യവും തനത് കലാരൂപങ്ങളും കോർത്തിണക്കി നവി മുംബൈയിൽ കേരളപ്പിറവി സംഘടിപ്പിക്കുന്നു. ന്യൂ ബോംബെ...

കല്യാൺ സാംസ്കാരിക വേദിയിൽ ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ

കല്യാൺ: കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്രലേഖകനും കഥാകൃത്തുമായ...
spot_img

More like this