കല്യാൺ: കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ന്യൂക്ലിയർ മെഡിസിനെക്കുറിച്ച് ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്രലേഖകനും കഥാകൃത്തുമായ ശ്രീപ്രസാദ് വടക്കേപ്പാട്ട് പ്രബന്ധം അവതരിപ്പിച്ചു. ഡോ. മാധവ് മല്യ, വിജു ചിറയിൽ എന്നിവർ പാനലിസ്റ്റുകളായി പങ്കെടുത്തു.
ന്യൂക്ലിയർ മെഡിസിന്റെ ശാസ്ത്രീയ വശങ്ങളും വൈദ്യശാസ്ത്രരംഗത്തെ പ്രാധാന്യവും ചർച്ചയായ സെമിനാറിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ സജീവമായി സംവദിച്ചു.

ജ്യോതിലക്ഷ്മി നമ്പ്യാർ, ഉദയകുമാർ മാരാർ, ലളിതാ മേനോൻ, കെ. യു. അബ്രഹാം, മുരളി വട്ടേനാട്, എ. സതീഷ് കുമാർ, രമേഷ് നാരായണൻ, തുളസി മണിയാർ, കാട്ടൂർ മുരളി, പി. വിശ്വനാഥൻ, ജയ മോഹൻദാസ്, ദീപാ വിനോദ് കുമാർ, ഡോ. രാധാകൃഷ്ണൻ, ജോയ് ഗുരുവായൂർ, സന്തോഷ് പല്ലശ്ശന, കെ. വി. എസ്. നെല്ലുവായ്, ഡോ. ആതിര നായർ, ശ്യാമ നമ്പ്യാർ, സവിത മോഹൻ, അഞ്ജലി നായർ, ഇന്ദിരാമ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News
