HomeEntertainmentബത്‌ലഹേം കുടുംബ യൂണിറ്റ്. (Review ) അമ്പിളി കൃഷ്ണകുമാർ.

ബത്‌ലഹേം കുടുംബ യൂണിറ്റ്. (Review ) അമ്പിളി കൃഷ്ണകുമാർ.

Published on

‘പറിച്ചുനടലുകൾ ‘ ജീവിതത്തിൽ എത്രമാത്രം വേദനാജനകങ്ങളാണെന്ന് ഏറ്റവുമധികം അറിയുന്നൊരാളാണ് ഞാൻ. താമസിക്കുന്ന ‘ഇടം ‘ അത് എങ്ങനെയുള്ളതാണെങ്കിലും വിട്ടു പോകണ്ടി വരുമ്പോൾ ഹൃദയം പറിഞ്ഞുപോകുന്ന വേദനയോടെ കരയാൻ ഹൃദയമുള്ളവർക്കേ കഴിയൂ. മറ്റുള്ളവർക്ക് അതൊരു കോമഡിയാകും. അതുകൊണ്ടു തന്നെ ആഷ്ലി കരയുമ്പോൾ എനിക്ക് അസ്വഭാവികത ഒന്നുമില്ല.

പഴയ ഓർമ്മകളെ മറക്കാനും പുതിയ സ്ഥലത്ത് വേരുപിടിക്കാനും അബോധമനസ്സ് കണ്ടെത്തുന്ന ഒരഭയസ്ഥാനമാണ് ജസ്റ്റിൻ! ചിലർക്കെങ്കിലും ജീവിതം അങ്ങനെയൊക്കെ തന്നെയാണ്. പിടിച്ചു നിൽക്കാനൊരു കച്ചിത്തുരുമ്പെങ്കിലും ഇല്ലാതെ ജീവിക്കാൻ കഴിയില്ല.

പ്രണയം ആദ്യം തോന്നേണ്ടതും അതു തുറന്നു പറയേണ്ടതും പുരുഷൻ ആണ് എന്ന പാരമ്പര്യ ചിന്താഗതിയെ മാറ്റിയെഴുതുന്നു എന്ന പ്രത്യേകതയിൽ സിനിമ മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടിനെ ഇഷ്ടമായി.

“യവന കഥയിൽ നിന്നു വന്ന ഇടയകന്യകേ “

എന്ന വരികൾ സിനിമയുമായും പ്രേക്ഷകരുമായും വല്ലാത്തൊരു മാനസിക അടുപ്പം സൃഷ്‌ടിക്കുന്നുണ്ട്.
അപൂർണ്ണമായി വെറുതെ കടന്നുപോകുന്ന ആ വരികളിൽ നിറയെ നിറവുണ്ട്.

ചെറുചിരികളിൽ കൂപ്പുകുത്തി വീണും ഉരുണ്ട് പിരണ്ടെഴുന്നേറ്റും ഒട്ടും ബോറടിപ്പിക്കാതെ…

‘പ്രണയം ‘ അതിൻ്റെ എല്ലാം തികവോടും സൗകുമാര്യത്തോടും കൂടി ആസ്വദിക്കുവാൻ കഴിഞ്ഞു എന്നതാണ് എനിക്ക് ബത്‌ലഹേം കുടുംബ യൂന്നിറ്റ്.

കൊതിച്ചുപോയൊരു പ്രണയക്കാഴ്ച !!

ജാലകത്തിരശ്ശീലയിലൂടെ യുള്ള ആ ഒരൊറ്റ കാഴ്ചയിൽ മനസ്സുടക്കുന്ന, എന്നാൽ വീണ്ടും വീണ്ടും ആ ജാലകം ഒരു പ്രണയകവാടം തുറക്കുന്ന കാഴ്ച സുഖകരം !

ഏത് അയർലണ്ടിലേക്ക് നാടുകടത്തപ്പെട്ടാലും എത്ര ഭീമൻ പ്രതിജ്ഞകൾ ചെയ്യിപ്പിച്ചാലും അതൊക്കെ ആ ജാലകവാതിലോളം ഇറങ്ങി വരാനുള്ളതേ ഉള്ളൂ.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...

താളമേളങ്ങളുടെ അരങ്ങേറ്റത്തിന് മുംബൈ ഒരുങ്ങുന്നു

ക്ഷേത്രകല വാദ്യസംഗമം മുംബൈയുടെ മൂന്നാം ബാച്ചിന്റെ തായമ്പക–മേളം അരങ്ങേറ്റം സെപ്റ്റംബർ 12ന് മുംബൈ: ക്ഷേത്രകലകളുടെ പാരമ്പര്യവും താളമേളങ്ങളുടെ ചാരുതയും മുംബൈയിൽ...

കൃഷ്ണൻ, ജീവിതത്തിന്റെ അർത്ഥം പഠിപ്പിച്ച നിത്യസാന്നിധ്യം!

നെല്ലൻ ജോയി, മുംബൈ :::: “കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” "കർമ്മം ചെയ്യുക; ഫലത്തിൽ അവകാശബോധം പുലർത്തരുത്¹ "എന്ന ഗീതാവാക്യം...

റിട്ടയർമെന്റ് ജീവിതം ശാന്തവും സുരക്ഷിതവുമാക്കാം; മുംബൈ മലയാളികൾക്കായി ഗുരുവായൂരിൽ ‘Vedaanta Lotus’

മുംബൈയിലെ പ്രവാസികൾക്ക് നേരിട്ട് അറിയാനും ബുക്ക് ചെയ്യാനും സെപ്റ്റംബർ 4 മുതൽ 8 വരെ അവസരം വിരമിക്കലിന് ശേഷമുള്ള ജീവിതം...
spot_img

More like this