Homeഒന്നാകുക, നന്നാകുക, ആഘോഷിക്കുക, മലയാളിയാകുക: ജയരാജ് വാര്യർ

ഒന്നാകുക, നന്നാകുക, ആഘോഷിക്കുക, മലയാളിയാകുക: ജയരാജ് വാര്യർ

Published on

ഡോംബിവിലിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി ആഘോഷം

ഡോംബിവിലി: വേർതിരിവുകളില്ലാത്ത ലോകത്തെയാണ് ഓണം സ്വപ്നം കാണുന്നതെന്നും മനുഷ്യരെല്ലാം ഒന്നാണെന്ന ശ്രീനാരായണ ഗുരുദേവന്റെ സന്ദേശമാണ് ഓണാഘോഷങ്ങളിലൂടെ ഉയർത്തിപ്പിടിക്കേണ്ടതെന്നും ചലച്ചിത്ര നടനും കലാകാരനുമായ ജയരാജ് വാര്യർ. “ഒന്നാകുക, നന്നാകുക, ആഘോഷിക്കുക, മലയാളിയാകുക” എന്ന സന്ദേശമാണ് ONAM നൽകുന്നതെന്നും ജയരാജ് കൂട്ടിച്ചേർത്തു.

എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 3823, ഡോംബിവിലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ 172-ാം ജയന്തി ആഘോഷത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ജയരാജ് വാര്യർ.

രാവിലെ 8.30ന് ഗുരുമന്ദിരത്തിൽ പൂജയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് രാവിലെ 10ന് മോഡൽ കോളേജ് അങ്കണത്തിൽ ഗുരുപൂജയും പൊതുസമ്മേളനവും നടന്നു. എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി മധുസൂദനൻ കെ.കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ ശാഖാ പ്രസിഡന്റ് സജീവ് കെ.കെ. അധ്യക്ഷനായി.

ശ്രീനാരായണ മാനവ സേവാ ട്രസ്റ്റ് പ്രസിഡന്റ് സുഭാഷ് എ.ജി. മുഖ്യാതിഥിയായിരുന്നു. ഡോംബിവിലി കേരളീയ സമാജം പ്രസിഡന്റ് ഇ.പി. വാസു, കെഡിഎംസി മുൻ ട്രാൻസ്‌പോർട്ട് ചെയർമാൻ സഞ്ജയ് പവ്സെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എസ്.എൻ.ഡി.പി യോഗം മുംബൈ-താനെ യൂണിയൻ പ്രസിഡന്റ് ബിജുകുമാർ, സെക്രട്ടറി ബിനു സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ശ്രീനാരായണ ഗുരുദേവന്റെ “സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക”, ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് തുടങ്ങിയ മഹത്തായ സന്ദേശങ്ങളും സാമൂഹിക നവോത്ഥാന ആശയങ്ങളും പുതുതലമുറയിലേക്ക് പകരേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം യൂത്ത് വിങ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ജയരാജ് വാര്യർ നിർവഹിച്ചു.

ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചതയ സദ്യയും തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ഡോംബിവിലിയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളീയ സാംസ്കാരിക പൈതൃകവും വിളിച്ചോതുന്നതായി ആഘോഷം ശ്രദ്ധേയമായി.

ഗുരുദേവന്റെ മാനവികതയുടെയും സമത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച്, ഓണത്തിന്റെ ഒരുമയും സൗഹൃദവും പങ്കുവെച്ചാണ് ഡോംബിവിലിയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് സമാപനമായത്. For more photos, click here >>>

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഗുരുജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 12ന്; മന്ത്രി എം. ലിജു പങ്കെടുക്കും

എസ്.എൻ.ഡി.പി. യോഗം മുംബൈ-താനെ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ, ശാഖായോഗങ്ങൾ, വനിതാസംഘം, വനിതാസംഘം യൂണിറ്റുകൾ, വൈദിക സമിതി, യൂത്ത് മൂവ്മെന്റ്...

ഓണാഘോഷത്തിന്റെ നിറവും ആവേശവും പകരാൻ കൈരളി സിബിഡി സമാജം

മുംബൈ: ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ കൂട്ടായ്മയുടെ ആവേശവും ഒരുമിച്ചുചേർത്ത് കൈരളി സിബിഡി സമാജം ഓണാഘോഷം 2026 സംഘടിപ്പിക്കുന്നു. വൈവിധ്യമാർന്ന...

താളമേളത്തിൽ കേരളത്തനിമ; പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി

നവി മുംബൈ: കേരളീയ വാദ്യകലയുടെ താളപ്പെരുമ വിളിച്ചോതി നവി മുംബൈയിൽ പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കേരള സമാജം ഉൽവെ...

നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരിയുടെ പേഴ്സ് മോഷണം പോയതായി പരാതി; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്ത്

താനെ: കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് താനെയിലേക്ക് യാത്ര ചെയ്ത നേത്രാവതി എക്സ്പ്രസിൽ യാത്രക്കാരിയുടെ പേഴ്സ് മോഷണം പോയതായി...
spot_img

More like this