HomeEntertainmentനവിമുംബൈയിൽ തരംഗമായി തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്

നവിമുംബൈയിൽ തരംഗമായി തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്

Published on

നവിമുംബൈ: സംഗീത സംവിധായകൻ ശരത്തിന് ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ്. ഓഗസ്റ്റ് 15ന് നെരൂൾ തേർണ ഓഡിറ്റോറിയത്തിൽ നടന്ന ‘തരംഗ് സിംഫണി’ സംഗീതനിശയിലാണ് നിറഞ്ഞുകവിഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ ശരത്തിനെ ആദരിച്ചത്.

ട്രിനിറ്റി എയർ ട്രാവൽസ് മാനേജർ സജേഷ് നമ്പ്യാർ ശരത്തിന് അവാർഡ് സമ്മാനിച്ചു. തിരുവനന്തപുരം ആസ്ഥാനമായ ഫേവറിറ്റ് ഹോംസ് ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് മാനേജർമാരായ അഞ്ജലിയും നീതുവും ചേർന്ന് ശരത്തിനെ പൊന്നാട അണിയിച്ചു. മുംബൈയിലെയും നവിമുംബൈയിലെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തുടർന്ന് ബിഗ് ബാൻഡ് കലാകാരന്മാരുടെ ഫ്യൂഷൻ സംഗീതാവതരണവും അരങ്ങേറി. അമൃത ടോപ് സിംഗർ ഫെയിം യഷ് വാര്യരും ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ശിവശങ്കർ കൃഷ്ണയും ശരത്തിന്റെ ഗാനങ്ങൾ ആലപിച്ചു. സദസ്സിന്റെ നിറഞ്ഞ കൈയടിയോടെയാണ് സംഗീതാവതരണങ്ങൾ സ്വീകരിക്കപ്പെട്ടത്.

മുംബൈയിലെ യുവഗായകർക്ക് ശരത്തിനെ നേരിൽ കാണാനും അനുഗ്രഹം ഏറ്റുവാങ്ങാനും പരിപാടിയിൽ അവസരമൊരുക്കി. ഈ യുവഗായകരെ അണിനിരത്തി വരുംദിവസങ്ങളിൽ പ്രത്യേക സംഗീതപരിപാടി സംഘടിപ്പിക്കാനുള്ള പദ്ധതിയും തരംഗ് ആവിഷ്കരിക്കുന്നുണ്ട്.

ഗായികയും നർത്തകിയുമായ വന്ദന വിജയ്, സംഘാടകനും എഴുത്തുകാരനുമായ ജിതിൻ നായർ, ഗായകനും സംഗീതസംവിധായകനുമായ മഹേശ്വർ, പ്രോഗ്രാം കോഡിനേറ്ററും അവതാരകനുമായ ശ്യാംലാൽ, ഗായകനും സംരംഭകനുമായ വിനിൽ നാളിനാക്ഷൻ, കഥാകൃത്തും ജീവകാരുണ്യ പ്രവർത്തകനുമായ വാസൻ വീരച്ചേരി എന്നിവരാണ് തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസിന് നേതൃത്വം നൽകുന്നത്.

പ്രവാസി മലയാളികൾക്കായി വ്യത്യസ്തവും പുതുമയാർന്നതുമായ സംഗീത-കലാ പരിപാടികൾ സംഘടിപ്പിച്ച് കൂടുതൽ വലിയ വേദികളിലേക്ക് എത്തുകയാണ് തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി

AMCHI MUMBAI
Every Saturday | 4:30 PM
Kairali News

Latest articles

മുംബൈയിൽ സി.ജെ.പി. സമരത്തിനിടെ 75കാരനായ മലയാളിക്ക് ദാരുണാന്ത്യം

മുംബൈ ദാദർ ശിവാജി പാർക്കിൽ സി.ജെ.പി.യുടെ ജയിൽ നിറയ്ക്കൽ സമരത്തിനിടെയാണ് ദാരുണ സംഭവം. സമരം കാണാനെത്തിയ 75കാരനായ ഗോപാലകൃഷ്ണ...

ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ മറാഠിയിൽ ദൈവദശകം; 250 നർത്തകർ അണിനിരക്കുന്ന ‘ശിവദം’ ഒക്ടോബർ 30ന്

മുംബൈ: ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം ലോകജനതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ദൈവദശകം കൂട്ടായ്മ (ദൈവദശകം ബ്രദർഹുഡ്) സംഘടിപ്പിക്കുന്ന...

മരുഭൂമിയിൽ മാത്രം വിരിയുന്ന കറുത്ത പൂക്കൾ’; ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരം അമ്പിളി കൃഷ്ണകുമാറിന്

മറുനാടൻ മലയാളികൾക്കായി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘം ഏർപ്പെടുത്തിയ മൂന്നാമത് ഇ. ഐ. എസ്. തിലകൻ സ്മാരക കവിതാപുരസ്‌കാരത്തിന് മുംബൈ...

മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

മഹാഡ്: മഹാഡ് മലയാളി സമാജത്തിന്റെ 28-ാം വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 26ന് സമാജം ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. വൈകിട്ട്...
spot_img

More like this