മലയാളം മിഷന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സെപ്റ്റംബർ 6 മുതല്‍

0

രാജ്യമെമ്പാടും പടരുന്ന മഹാമാരി കാരണം ജൂണില്‍ തുടങ്ങേണ്ടിയിരുന്ന മലയാളം മിഷന്‍ ക്ലാസ്സുകള്‍ ആരംഭിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ നിലവിലുള്ള പരിതസ്ഥിതികളെ കണക്കിലെടുത്തുകൊണ്ടാണ് ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്. മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്റെ പരിധിയിലുള്ള ഒമ്പത് മേഖലികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ, ഞായറാഴ്ച, സെപ്റ്റംബര്‍ 6 മുതല്‍ ആരംഭിക്കുകയാണ്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലെ പഠിതാക്കള്‍ക്ക് വെവ്വേറെ ബാച്ചുകള്‍ ഉണ്ടായിരിക്കും.

സൂം മീറ്റിംഗ് വഴിയാണ് ഇപ്പോള്‍ ക്ലാസ്സുകള്‍ നടക്കുക. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ധ്യാപകര്‍ക്കുള്ള ഡിജിറ്റല്‍ സ്കില്‍ പരിശീലനം നടന്നുവരികയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടക്കം കുറിച്ച്, ഒന്‍പത് മേഖലകളും പങ്കെടുത്ത പത്തര മണിക്കൂര്‍ നീണ്ടു നിന്ന പരിപാടികളോടെ ഓണ്‍ലൈന്‍ പ്രവേശനോത്സവം ആഗസ്റ്റ്‌ 16ന് നടന്നിരുന്നു.

നിലവിലുള്ള പഠിതാക്കള്‍ അവരുടെ അധ്യാപകരുമായും പഠനകേന്ദ്രങ്ങളുമായും ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മലയാളം മിഷന്‍ ക്ലാസ്സുകളിലേക്കുള്ള പുതിയ പ്രവേശനം തുടരുന്നു. ഈ വര്‍ഷം മുതല്‍ മലയാളം മിഷന്‍ പഠിതാക്കളായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ പഠനകേന്ദ്രവുമായോ അതാത് മേഖല ഭാരവാഹികളുമായോ ചാപ്റ്റര്‍ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.

. പുതിയ മലയാളം മിഷന്‍ ക്ലാസുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംഘടനകളും മലയാളം മിഷന്‍ അദ്ധ്യാപകരായി സന്നദ്ധ സേവനമനുഷ്ടിക്കാന്‍ തയ്യാറുള്ളവരും പഠനകേന്ദ്രവുമായോ, മേഖല ഭാരവാഹികളുമായോ, ചാപ്റ്റര്‍ ഭാരവാഹികളുമായോ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9892451900 എന്ന നമ്പറില്‍ വിളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here