HomeNewsമലയാളം മിഷൻ അദ്ധ്യാപകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു

മലയാളം മിഷൻ അദ്ധ്യാപകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു

Published on

മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ആഗസ്റ്റ്‌ രണ്ട് ഞായറാഴ്ച്ച ചെമ്പൂർ ആദർശ വിദ്യാലയത്തിൽ അദ്ധ്യാപകർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. രാവിലെ ഒൻപതര മണിക്ക് ആരംഭിച്ച ശില്പപശാലയുടെ ഉദ്ഘാടന സമ്മേളനത്തിൽ ചാപ്റ്റര്‍ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റീന സന്താഷ് അദ്ധ്യാപകർക്ക് സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ മുംബൈ ചാപ്റ്റര്‍ ചെയർമാൻ ഡോ: എ.പി.ജയരാമൻ ശില്പപശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വർഷങ്ങൾക്ക് മുൻപ് ശാസ്ത്ര പദങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ താനും സഹപ്രവർത്തകരും ബോംബെയിൽ വെച്ച് നടത്തിയ പ്രവർത്തനങ്ങളെ സ്മരിച്ചുകൊണ്ട്, മാതൃഭാഷാ പഠനം തികച്ചും സ്വാഭാവികമായ രീതി യിലാകണമെന്നും അത് വീടകങ്ങളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും ഡോ: എ.പി.ജയരാമൻ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നീലക്കുറിഞ്ഞി പന്ത്രണ്ട് വർഷത്തില്‍ ഒരിക്കൽ മാത്രമേ പൂവിടാറുള്ളുവെന്നും, മലയാളം മിഷന്‍ മുംബൈയിൽ തുടർച്ചയായി മൂന്നു വർഷങ്ങളിൽ മലയാളത്തിന് പൂക്കാലം തന്നെ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പീപ്പിൾസ് എഡ്യുക്കേഷൻ സൊസൈറ്റി ജനറൽ സെക്രട്ടറിയും മലയാളം മിഷൻ പവായ്-സാക്കിനാക്ക-കിഴക്കന്‍ മേഖലയുടെ പ്രസിഡന്റുമായ പവിത്രൻ കണ്ണോത്ത് ആശംസകൾ അർപ്പിച്ചു.

വിദ്യാർത്ഥി കേന്ദ്രീകൃതമായും പഠിതാക്കള്‍ക്ക് ആസ്വാദ്യകരമായും മലയാളം മിഷൻ പാഠഭാഗങ്ങൾ എങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ ക്ലാസ്സ്‌ മുറികളിൽ പഠിതാക്കളിലേക്ക് എത്തിക്കാം എന്നതിലായിരുന്നു ശില്പശാല ഊന്നൽ നൽകിയത്. മലയാളം മിഷന്‍ മുംബൈ ചാപ്റ്റർ റിസോഴ്സ് പേഴ്സൺമാരായ റീന സന്തോഷ്, ജീവരാജൻ, അനിൽ പ്രകാശ്, എൻ. ഹരി, നിഷ പ്രകാശ്, ജയശ്രീ രാജേഷ്, ലിസി ജയരാജ് എന്നീ അദ്ധ്യാപകർ ശില്ലശാലയ്ക്ക് നേതൃത്വം നൽകി.

മുംബൈ ചാപ്റ്ററിന്‍റെ 12 മേഖലകളില്‍ നിന്നുള്ള അമ്പതിലേറെ അദ്ധ്യാപകര്‍ ഈ ശില്പശാലയില്‍ പങ്കെടുത്തു. മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് കരുത്തേകാനും, അക്കാദമിക രംഗത്ത് മികവ് പുലർത്താനും ഇങ്ങനെയുള്ള ശില്പശാലകൾ പ്രയോജനം ചെയ്യുമെന്നും, തുടർന്നുണ്ടാകണമെന്നും പങ്കെടുത്ത അദ്ധ്യാപകർ അഭിപ്രായപ്പെട്ടു. ഒരു പകൽ നീണ്ടുനിന്ന ശില്പശാല വൈകിട്ട് ആറ് മണിക്ക് അവസാനിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this