Homeകേരളീയ സംസ്കാരവും രുചിഭേദങ്ങളും ഗൃഹാതുരത പകർന്നാടുന്നതാണെന്ന് എം എൽ എ മിഹിർ കൊട്ടേച്ച

കേരളീയ സംസ്കാരവും രുചിഭേദങ്ങളും ഗൃഹാതുരത പകർന്നാടുന്നതാണെന്ന് എം എൽ എ മിഹിർ കൊട്ടേച്ച

Published on

മുത്തച്ഛന്റെ കാലം മുതൽ കേരളവുമായി അടുത്ത ബന്ധമുണ്ടെന്നും താൻ ജനിച്ചത് കേരളത്തിലാണെന്നും ഓർമ്മകൾ പങ്ക് വച്ച മുളുണ്ട് എം എൽ എ മിഹിർ കൊട്ടേച്ച നാടിന്റെ രുചിഭേദങ്ങളെയും സംസ്കാരത്തെയും പ്രകീർത്തിച്ചു.

മുളുണ്ട് കേരള സമാജത്തിന്റെ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുളുണ്ട് എം.എൽ.എ മിഹിർ കൊട്ടേച്ച

സെപ്റ്റംബർ 20ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവാ സംഘ് ഹാൾ വേദിയായി. വിവിധ കലാപരിപാടികളും പുരസ്കാര വിതരണവും ആഘോഷത്തിന് മാറ്റുകൂട്ടി.

ഓണത്തിന്റെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മുളുണ്ട് കേരള സമാജത്തിന്റെ ഓണാഘോഷം.

മുഖ്യാതിഥി എം.എൽ.എ മിഹിർ കൊട്ടേച്ച, സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, ട്രഷറര്‍ മുരളിധരൻ, ലയൺ എം. കുമാരൻ നായർ, പ്രസിഡന്റ്‌ എമിരേറ്റ്സ് കലാശ്രീ സി. കെ. കെ. പൊതുവാൾ പ്രോഗ്രാം കൺവീനർ ശശിധരൻ നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

തുടർന്ന് സമാജം അംഗങ്ങളും മുംബൈയിലെ വിവിധ കലാകാരന്മാരും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.

കഴിഞ്ഞ അധ്യയന വർഷത്തിലെ എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കുള്ള അജിത് കുമാർ നായർ മെമ്മോറിയൽ അവാർഡും ചടങ്ങിൽ സമ്മാനിച്ചു.

മഹാബലി ചക്രവർത്തിയുടെ എഴുന്നള്ളത്ത്, വനിതാ വിഭാഗത്തിന്റെ കൈകൊട്ടിക്കളി എന്നിവയും ആഘോഷത്തിന് ഓണത്തിന്റെ തനിമ പകർന്നു.

ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 വിജയി ശിവശങ്കർ കൃഷ്ണ ഗാനങ്ങൾ അവതരിപ്പിച്ചു.

മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴയുടെ പ്രശസ്ത കാവ്യമായ ‘രമണൻ’ കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ നൃത്താവിഷ്കാരമായി അരങ്ങിലെത്തി.

മുംബൈയിലെ സാമൂഹ്യ–സാംസ്കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു.

സംഗീത, സുപ്രഭ നായർ, ഇടശ്ശേരി രാമചന്ദ്രൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

കലയും സംസ്കാരവും കൂട്ടായ്മയും ഒത്തുചേർന്ന ആഘോഷമായി മുളുണ്ട് കേരള സമാജത്തിന്റെ ഓണാഘോഷം മാറി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI 19 SEPT 2026 Every Saturday | 4:30 PM | Kairali News

Latest articles

മുംബൈ ജീവിതത്തിന്റെ ഓർമ്മച്ചിത്രങ്ങൾ; വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം ചെയ്തു

മാട്ടുംഗ: മുംബൈ നഗരത്തോടുള്ള ആത്മബന്ധവും ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും ഓർമ്മക്കുറിപ്പുകളായി പകർത്തിയ മുൻ ബി.എം.സി ഡെപ്യൂട്ടി മുനിസിപ്പൽ...

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...
spot_img

More like this