Homeഅംബർനാഥിൽ ശ്രീനാരായണ ഗുരുവിന് ആസ്ഥാന മന്ദിരം; പിന്തുണ ഉറപ്പുനൽകി ജനപ്രതിനിധികൾ

അംബർനാഥിൽ ശ്രീനാരായണ ഗുരുവിന് ആസ്ഥാന മന്ദിരം; പിന്തുണ ഉറപ്പുനൽകി ജനപ്രതിനിധികൾ

Published on

അംബർനാഥ്: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും കൂടുതൽ ശക്തമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിനും ഗുരുദർശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിനും പിന്തുണ ഉറപ്പുനൽകി അംബർനാഥ് എം.എൽ.എ ഡോ. ബാലാജി കിണികർ. അംബർനാഥിൽ നടന്ന ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുസ്മരണയും സാമൂഹിക കൂട്ടായ്മയും നിറഞ്ഞ ആഘോഷത്തിനാണ് അംബർനാഥ് വേദിയായത്. എസ്.എൻ.ഡി.പി യോഗം അംബർനാഥ് ശാഖ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ജയന്തി ആഘോഷം സംഘടിപ്പിച്ചത്. ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

അംബർനാഥ് കേന്ദ്രീകരിച്ച് ശ്രീനാരായണ ഗുരുദേവന് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് എം.എൽ.എ ഡോ. ബാലാജി കിണികർ പറഞ്ഞു. ഗുരുദേവന്റെ ദർശനങ്ങളും സന്ദേശങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കുന്നതിനും ആവശ്യമായ സ്ഥലം ഒരുക്കുന്നതിനും എല്ലാ പിന്തുണയും നൽകുമെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത കോർപ്പറേറ്റർ കബീർ നരേഷ് ഗെയ്ക്‌വാഡ് ഉറപ്പുനൽകി. ശ്രീനാരായണ ഗുരുവിന്റെ പഠനങ്ങളും സന്ദേശങ്ങളും ഇതര ഭാഷാ സമൂഹങ്ങളിലേക്കും എത്തിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‍” എന്ന ഗുരുസന്ദേശം മലയാളത്തിൽ ഉരുവിട്ടാണ് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്തത്.

അംബർനാഥ് യൂണിറ്റ് പ്രസിഡന്റ് എം.പി. അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മോഹൻദാസ് ഷൺമുഖൻ സ്വാഗതം പറഞ്ഞു. ശാഖയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യുവാക്കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്.എൻ.ഡി.പി യോഗം മുംബൈ–താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, മാധ്യമപ്രവർത്തകരായ പ്രേംലാൽ, ജെ.പി. തകഴി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. യൂണിയൻ കൗൺസിൽ അംഗം ജി. ശിവരാജൻ, വനിതാസംഘം പ്രസിഡന്റ് സുമ രഞ്ജിത്, കൂടാതെ വനിതാ സംഘം പ്രതിനിധികളായ മണി മധുസൂദനൻ, ആരാധന രവീന്ദ്രൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജയന്തി ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ആദരിക്കൽ ചടങ്ങുകളും നടന്നു. സാമൂഹിക–സാംസ്‌കാരിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖരെ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.

ഗുരുസ്മരണ, സാമൂഹിക കൂട്ടായ്മ, കലാ–സാംസ്‌കാരിക പരിപാടികൾ എന്നിവ സമന്വയിച്ച ആഘോഷം അംബർനാഥിലെ ശ്രീനാരായണീയ സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി.

അഭിരാമിയും രേഷ്മയും ചടങ്ങുകൾ നിയന്ത്രിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഈസ്റ്റ് കല്യാൺ കേരള സമാജം ഓണാരവം-2026

കല്യാൺ: ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാരവം 2026 സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9.30 മുതൽ...

വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം സെപ്റ്റംബർ 20ന്

മുംബൈ: മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച ‘എന്നും പ്രിയപ്പെട്ട മുംബൈ’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തക...

ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി കേരളീയ സമാജം മഹാ–പ്രവാസി സംഗമം

ഡോംബിവിലി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വിവരങ്ങൾ നൽകാനും കേരള സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്ക...

താളമേളങ്ങളുടെ അരങ്ങേറ്റത്തിന് തിളക്കമേകി വാദ്യകുലപതി; മട്ടന്നൂരും മക്കളും ചേർന്നവതരിപ്പിച്ച ട്രിപ്പിൾ തായമ്പക വിസ്മയമായി

ക്ഷേത്രകല വാദ്യസംഗമം മുംബൈയുടെ മൂന്നാം ബാച്ചിന്റെ തായമ്പക–മേളം അരങ്ങേറ്റം ശ്രദ്ധേയമായി.ക്ഷേത്രകലകളുടെ പാരമ്പര്യവും താളമേളങ്ങളുടെ ചാരുതയും വീണ്ടും വേദിയിൽ പകർന്നാടുകയായിരുന്നു...
spot_img

More like this

ഈസ്റ്റ് കല്യാൺ കേരള സമാജം ഓണാരവം-2026

കല്യാൺ: ഈസ്റ്റ് കല്യാൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാരവം 2026 സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9.30 മുതൽ...

വെള്ളോടി ബാലചന്ദ്രന്റെ ‘എന്നും പ്രിയപ്പെട്ട മുംബൈ’ പ്രകാശനം സെപ്റ്റംബർ 20ന്

മുംബൈ: മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ വെള്ളോടി ബാലചന്ദ്രൻ രചിച്ച ‘എന്നും പ്രിയപ്പെട്ട മുംബൈ’ എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തക...

ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി കേരളീയ സമാജം മഹാ–പ്രവാസി സംഗമം

ഡോംബിവിലി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് വിവരങ്ങൾ നൽകാനും കേരള സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്ക...