HomeNewsഓണാഘോഷത്തിനൊരുങ്ങി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

ഓണാഘോഷത്തിനൊരുങ്ങി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

Published on

നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് കോപർഖൈർനെയിൽ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 19, 20 തീയതികളിലായി വിവിധ പരിപാടികളോടെയാണ് ‘ഓണം 2026’ സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 4.30ന് കോപർഖൈർനെ സെക്ടർ 2Aയിൽ നിന്ന് ഓണഘോഷയാത്ര ആരംഭിക്കും. ശിങ്കാരി മേളം, പുലിക്കളി, മാവേലി, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ NBCC സമാജം ഹാളിലാണ് പ്രധാന ഓണാഘോഷ പരിപാടികൾ നടക്കുക. അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. തുടർന്ന് പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

1992ൽ സ്ഥാപിതമായ ന്യൂ ബോംബെ കൾച്ചറൽ സെന്റർ കലാ-സാംസ്കാരിക, കായിക പ്രവർത്തനങ്ങൾക്കൊപ്പം ദേശീയോദ്ഗ്രഥനം, മതസൗഹാർദം, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളും നടത്തിവരുന്ന സംഘടനയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മെഡിക്കൽ സഹായവും പഠനോപകരണങ്ങളും നൽകുന്നതിന് പുറമെ വനിതാ ശാക്തീകരണം, യുവാക്കൾക്കുള്ള കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിലും സംഘടന പ്രവർത്തിക്കുന്നു.

ഭാഷ, സംഗീതം, വിവിധ നൃത്തരൂപങ്ങൾ, കരാട്ടെ, യോഗ തുടങ്ങിയ പരിശീലന പരിപാടികളും NBCCയുടെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക വേദി എന്ന നിലയിലും സംഘടന ശ്രദ്ധേയമാണ്.

കേരളത്തിന്റെ തനത് കലാരൂപങ്ങളും ഓണത്തിന്റെ പാരമ്പര്യവും നവി മുംബൈയിലെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന തരത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഫുട്ബോൾ ആവേശത്തിൽ എം.ബി.പി.എസ് ടൂർണമെന്റ്

മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മലയാളി താരങ്ങൾക്ക് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ്...

മലയാളികളുടെ സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറ: ഹാരിസ് ബീരാൻ എം.പി.

മുംബൈ: മലയാളികൾ കാത്തുസൂക്ഷിക്കുന്ന സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയെന്ന് ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. പ്രവാസി പണമയക്കലിനെ ആശ്രയിച്ചിരുന്ന...

KANWA ജൂനിയർ ടീമിന് MBPS ജൂനിയർ ഫുട്ബോൾ കിരീടം

കല്യാൺ: മലയാള ഭാഷ പ്രചാരണ സംഘം (MBPS) കല്യാൺ–ഡോമ്പിവലി ഏരിയ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ...

ശ്രീനാരായണ മന്ദിര സമിതി ചെമ്പൂർ കോംപ്ലക്സിൽ അധ്യാപക–അനധ്യാപക ജീവനക്കാർക്കായി വിപുലമായ ഓണാഘോഷം

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വ–സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ ശ്രീനാരായണ ഗുരു...
spot_img

More like this