Homeമലയാളികളുടെ സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറ: ഹാരിസ് ബീരാൻ എം.പി.

മലയാളികളുടെ സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറ: ഹാരിസ് ബീരാൻ എം.പി.

Published on

മുംബൈ: മലയാളികൾ കാത്തുസൂക്ഷിക്കുന്ന സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയെന്ന് ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. പ്രവാസി പണമയക്കലിനെ ആശ്രയിച്ചിരുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് മലയാളി സമൂഹം മുന്നേറിയത് കഠിനാധ്വാനവും അർപ്പണബോധവും കൈമുതലാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ മലയാളി സംഘടനകൾ സാമ്പത്തികമായി ശക്തമായ അടിത്തറ കൈവരിക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിൽ അഭിമാനമുണ്ടെന്നും എം.പി. ചൂണ്ടിക്കാട്ടി. ഡൽഹിയിൽ 28 വർഷമായി പ്രവാസജീവിതം നയിക്കുന്ന തനിക്ക് മുംബൈയിലെ മലയാളി സംഘടനകളുടെ സാമൂഹിക ഇടപെടലുകൾ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വേൾഡ് മലയാളി കൗൺസിൽ പോലുള്ള സംഘടനകളുടെ പ്രവർത്തനം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഹാരിസ് ബീരാൻ.

ചടങ്ങ് കേരള സഹകരണ–എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. സ്കോളർഷിപ്പിലൂടെ ആദരിക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിയും നാടിന്റെ പ്രതീക്ഷകളാണെന്ന് മന്ത്രി പറഞ്ഞു. കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത കഴിവുറ്റവരുടെ കൂട്ടായ്മയാണ് മുംബൈയിലെ മലയാളി സമൂഹമെന്നും ഈ ആത്മവിശ്വാസമാണ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഈ വർഷവും എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ സഹായം നൽകിയത്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിശോധിച്ചാണ് അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. തുടർപഠനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നവി മുംബൈയിൽ നടന്ന ചടങ്ങിൽ WMC മുംബൈ പ്രൊവിൻസ് പ്രസിഡന്റ് കെ.കെ. നമ്പ്യാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഗോകുൽദാസ് മാധവൻ, ജനറൽ സെക്രട്ടറി എം.കെ. നവാസ് എന്നിവർ വേദി പങ്കിട്ടു.

WMC മുംബൈ പ്രൊവിൻസ് വർഷംതോറും നടത്തിവരുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയിലൂടെ അർഹരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുകയാണെന്ന് കെ.കെ. നമ്പ്യാർ പറഞ്ഞു. മന്ത്രി എം. ലിജുവിന്റെയും എം.പി. ഹാരിസ് ബീരാന്റെയും സാന്നിധ്യം വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രചോദനമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദശാബ്ദം പിന്നിടുന്ന വിദ്യാഭ്യാസ സഹായ പദ്ധതി തുടർന്നുകൊണ്ടുപോകുന്നതിൽ സംഘടനയിലെ അംഗങ്ങൾ നൽകുന്ന സഹകരണം ശ്ലാഘനീയമാണെന്ന് ജനറൽ സെക്രട്ടറി എം.കെ. നവാസ് പറഞ്ഞു.

സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായി.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഫുട്ബോൾ ആവേശത്തിൽ എം.ബി.പി.എസ് ടൂർണമെന്റ്

മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മലയാളി താരങ്ങൾക്ക് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ്...

ഓണാഘോഷത്തിനൊരുങ്ങി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് കോപർഖൈർനെയിൽ ഒരുക്കങ്ങൾ പൂർത്തിയായി....

KANWA ജൂനിയർ ടീമിന് MBPS ജൂനിയർ ഫുട്ബോൾ കിരീടം

കല്യാൺ: മലയാള ഭാഷ പ്രചാരണ സംഘം (MBPS) കല്യാൺ–ഡോമ്പിവലി ഏരിയ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ...

ശ്രീനാരായണ മന്ദിര സമിതി ചെമ്പൂർ കോംപ്ലക്സിൽ അധ്യാപക–അനധ്യാപക ജീവനക്കാർക്കായി വിപുലമായ ഓണാഘോഷം

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വ–സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ ശ്രീനാരായണ ഗുരു...
spot_img

More like this

ഫുട്ബോൾ ആവേശത്തിൽ എം.ബി.പി.എസ് ടൂർണമെന്റ്

മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മലയാളി താരങ്ങൾക്ക് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ്...

ഓണാഘോഷത്തിനൊരുങ്ങി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് കോപർഖൈർനെയിൽ ഒരുക്കങ്ങൾ പൂർത്തിയായി....

KANWA ജൂനിയർ ടീമിന് MBPS ജൂനിയർ ഫുട്ബോൾ കിരീടം

കല്യാൺ: മലയാള ഭാഷ പ്രചാരണ സംഘം (MBPS) കല്യാൺ–ഡോമ്പിവലി ഏരിയ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ...