HomeLifestyleഫുട്ബോൾ ആവേശത്തിൽ എം.ബി.പി.എസ് ടൂർണമെന്റ്

ഫുട്ബോൾ ആവേശത്തിൽ എം.ബി.പി.എസ് ടൂർണമെന്റ്

Published on

മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ മലയാളി താരങ്ങൾക്ക് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെൻ്റ് സെപ്റ്റംബർ 13 (ഞായറാഴ്ച) ന് കല്യാണിലെ ഹാജി മലംഗ് റോഡിലെ TURFFX ഗ്രൗണ്ടിൽ വച്ചു നടന്നു. പതിനഞ്ചാം മലയാളോത്സവത്തിന് മുന്നോടിയായി മേഖലയിലെ വിവിധ ഏരിയകളിൽ നടത്തുന്ന വ്യത്യസ്തമായ പരിപാടികളുടെ ഭാഗമായാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ മേഖല കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയൻ്റ് നേടി ജേതാക്കളായ കല്യാൺ ഏരിയ കഴിഞ്ഞ വർഷവും ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചിരുന്നു.

മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ – ഡോംബിവ്‌ലി മേഖല പ്രസിഡണ്ട് ശ്രീമതി അജീഷ ദിലീപ് ടൂർണമെൻ്റ് ഉത്ഘാടനം ചെയ്തു. ഏരിയ കൺവീനർ ശ്രീ രാജേഷ് എം സ്വാഗതം അർപ്പിച്ചു കൊണ്ട് സംസാരിച്ചു. രാവിലെ 9 മണി മുതൽ ആരംഭിച്ച മത്സരങ്ങളിൽ ജൂനിയർ – സീനിയർ വിഭാഗങ്ങളിലായി 16 ടീമുകൾ പങ്കെടുത്തു. സീനിയർ വിഭാഗത്തിൽ BNFC യെ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി മല്ലു യുണൈറ്റഡ് കിരീടം സ്വന്തമാക്കി. മല്ലു യുണൈറ്റഡിൻ്റെ താരം സാഹിൻ ടൂർണമെൻ്റിലെ മികച്ച താരമായും ടോപ് സ്‌കോററായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജെയ്സിൻ മികച്ച ഗോൾ കീപ്പറായി.

ജൂനിയർ വിഭാഗത്തിൽ Thunder FC യെ പരാജയപ്പെടുത്തി KANWA Juniors കിരീടം നേടി. KANWA ജൂനിയേഴ്സിൻ്റെ തനയ് രഞ്ജിത്ത് നമ്പ്യാർ മികച്ച താരമായി. ടോപ് സ്‌കോറർമാരായി KANWA ജൂനിയേഴ്സിൻ്റെ തനയ് രഞ്ജിത്ത് നമ്പ്യാർ, യശ്മിത്ത് എന്നിവരെയും മല്ലു യുണൈറ്റഡിൻ്റെ പ്രജ്വലിനെയും തിരഞ്ഞെടുത്തു. ജൂനിയർ വിഭാഗത്തിൽ KANWA ജൂനിയേഴ്സിൻ്റെ ആയുഷ് രാജീവ് നായർ മികച്ച ഗോൾകീപ്പറായി

തുടർന്ന് നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മലയാള ഭാഷാ പ്രചാരണ സംഘം, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് ബാബുരാജ് PP, ജോയിൻ്റ് സെക്രട്ടറി നിഖിൽ C, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് രാജ്, ജീവൻരാജ് എന്നിവരും, മേഖല കമ്മറ്റിയംഗങ്ങളും, KANWA യുടെ പ്രവർത്തകരും പങ്കെടുത്തു. മേഖല കമ്മറ്റി ട്രഷറർ ശ്രീ ശശിധരൻ K നന്ദി പറഞ്ഞു.

മേഖലയിലെ മലയാളി കൂട്ടായ്മകളെ കൂടുതൽ സൗഹൃദപൂർണമാക്കുന്നതിനും കലാ – കായിക മേഖലകളിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന പ്രവർത്തനങ്ങൾ വരും കാലങ്ങളിലും തുടരുമെന്നും അതിനുള്ള ഊർജ്ജം പകരുന്നതാണ് കല്യാൺ ഏരിയ നടത്തിയ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ വിജയമെന്നും സംഘാടകർ പറഞ്ഞു. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഫുട്ബോൾ ടൂർണ്ണമെൻ്റ് വിജയമാക്കിയ മലയാള ഭാഷാ പ്രചാരണ സംഘം, കല്യാൺ ഏരിയ കമ്മിറ്റിക്ക് മേഖല കമ്മിറ്റി ആശംസകൾ നേർന്നു. പതിനഞ്ചാം മലയാളോത്സവത്തിന് മുന്നോടിയായി മറ്റു ഏരിയകളിലും സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മേഖല ഭാരവാഹികൾ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഓണാഘോഷത്തിനൊരുങ്ങി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് കോപർഖൈർനെയിൽ ഒരുക്കങ്ങൾ പൂർത്തിയായി....

മലയാളികളുടെ സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറ: ഹാരിസ് ബീരാൻ എം.പി.

മുംബൈ: മലയാളികൾ കാത്തുസൂക്ഷിക്കുന്ന സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയെന്ന് ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. പ്രവാസി പണമയക്കലിനെ ആശ്രയിച്ചിരുന്ന...

KANWA ജൂനിയർ ടീമിന് MBPS ജൂനിയർ ഫുട്ബോൾ കിരീടം

കല്യാൺ: മലയാള ഭാഷ പ്രചാരണ സംഘം (MBPS) കല്യാൺ–ഡോമ്പിവലി ഏരിയ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ...

ശ്രീനാരായണ മന്ദിര സമിതി ചെമ്പൂർ കോംപ്ലക്സിൽ അധ്യാപക–അനധ്യാപക ജീവനക്കാർക്കായി വിപുലമായ ഓണാഘോഷം

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വ–സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ ശ്രീനാരായണ ഗുരു...
spot_img

More like this

ഓണാഘോഷത്തിനൊരുങ്ങി ന്യൂ ബോംബെ കൾച്ചറൽ സെന്റർ

നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ (NBCC) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾക്ക് കോപർഖൈർനെയിൽ ഒരുക്കങ്ങൾ പൂർത്തിയായി....

മലയാളികളുടെ സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറ: ഹാരിസ് ബീരാൻ എം.പി.

മുംബൈ: മലയാളികൾ കാത്തുസൂക്ഷിക്കുന്ന സമത്വബോധമാണ് കേരളത്തിന്റെ മതേതരത്വത്തിന്റെ അടിത്തറയെന്ന് ഹാരിസ് ബീരാൻ എം.പി. പറഞ്ഞു. പ്രവാസി പണമയക്കലിനെ ആശ്രയിച്ചിരുന്ന...

KANWA ജൂനിയർ ടീമിന് MBPS ജൂനിയർ ഫുട്ബോൾ കിരീടം

കല്യാൺ: മലയാള ഭാഷ പ്രചാരണ സംഘം (MBPS) കല്യാൺ–ഡോമ്പിവലി ഏരിയ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ...