Homeഗുരുദർശനം സാമൂഹ്യ പരിഷ്‌കരണത്തിനപ്പുറം മാനവ സമത്വത്തിന്റെ പ്രഖ്യാപനം: കേന്ദ്രമന്ത്രി ശ്രീപദ് നായിക്

ഗുരുദർശനം സാമൂഹ്യ പരിഷ്‌കരണത്തിനപ്പുറം മാനവ സമത്വത്തിന്റെ പ്രഖ്യാപനം: കേന്ദ്രമന്ത്രി ശ്രീപദ് നായിക്

Published on

മുംബൈ: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌കരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അവ മാനവ സമത്വത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണെന്നും കേന്ദ്ര നൂതന-പുനരുപയോഗ ഊർജ വകുപ്പ് സഹമന്ത്രി ശ്രീപദ് നായിക് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതം, ജാതി, വംശം തുടങ്ങിയ ആശയങ്ങളുടെ പേരിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുദർശനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ ലക്ഷ്യം മറ്റൊരാളെ വാദത്തിൽ പരാജയപ്പെടുത്തുകയല്ല, മറിച്ച് പരസ്പര മനസ്സിലാക്കലിലൂടെയും സഹവർത്തിത്വത്തിലൂടെയും നല്ല മനുഷ്യരാകാൻ സഹായിക്കുകയാണെന്ന് ഗുരു നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനങ്ങളും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന സന്ദേശത്തിലൂടെ ഗുരു മനുഷ്യസമത്വത്തിന്റെ വഴിവിളക്കായി മാറിയെന്നും, “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന ആഹ്വാനം അദ്ദേഹം എത്രയോ കാലം മുൻപേ മുന്നോട്ടുവച്ചിരുന്നുവെന്നും ശ്രീപദ് നായിക് പറഞ്ഞു. അറിവും വിദ്യാഭ്യാസവും തൊഴിലും മാത്രം പോരെന്നും, ജീവിതമൂല്യങ്ങൾ കൂടി മുറുകെപ്പിടിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ–താനെ യൂണിയൻ സംഘടിപ്പിച്ച 172-ാമത് ശ്രീനാരായണ ഗുരു ജയന്തി–ഓണാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ലോകം നേരിടുന്ന വിവിധ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനം ഏറെ സഹായകമാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കേരള വനിതാ–ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ജാതി, മതം, വർഗം, വർണം തുടങ്ങിയ വേർതിരിവുകൾക്കതീതമായി മനുഷ്യർ ഒരുമിച്ച് ജീവിക്കണമെന്നാണ് ഗുരു പഠിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

“സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന ഗുരുസന്ദേശം വരുംതലമുറകൾക്കും വഴികാട്ടിയാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവിന്റെ സന്ദേശത്തിന് ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വലിയ പ്രസക്തിയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ശ്രീനാരായണ ഗുരു നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ഗുരുസന്ദേശം ഓണം മുന്നോട്ടുവയ്ക്കുന്ന സമത്വസുന്ദരമായ ലോകക്രമത്തിലേക്കുള്ള ആഹ്വാനം കൂടിയാണെന്ന് കേരള സഹകരണ–എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. ജാതി–മത–വർണ–വർഗ ചിന്തകൾക്കതീതമായി മനുഷ്യരെല്ലാം സമന്മാരായി ജീവിച്ച ഒരു സങ്കൽപ്പകാലത്തിന്റെ ഓർമ്മ പുതുക്കുന്നതാണ് ഓണം. ആ കാഴ്ചപ്പാടിന്റെ പ്രായോഗികമായ നവോത്ഥാനരൂപമാണ് ഗുരു സമൂഹത്തിന് പകർന്നുനൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഗുരുജയന്തിയും ഓണാഘോഷവും ഒരുമിച്ച് സംഘടിപ്പിച്ചതിലൂടെ നന്മയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ് സമൂഹത്തിലേക്ക് പകരുന്നതെന്നും എം. ലിജു അഭിപ്രായപ്പെട്ടു. മനുഷ്യരെല്ലാം തുല്യരാണെന്ന ഓണസന്ദേശം തന്നെയാണ് ശ്രീനാരായണ ഗുരുവും മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

നവി മുംബൈയുടെ വികസനത്തിൽ മലയാളി സമൂഹം വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് പറഞ്ഞു. മലയാളി സമൂഹവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തനങ്ങളിൽ ജാതിക്കും രാഷ്ട്രീയ പാർട്ടിക്കും സ്ഥാനമില്ലെന്നും എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുന്നതാണ് തന്റെ രാഷ്ട്രീയ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ലോകത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ശിവഗിരി മഠം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നടത്തി.

മുൻ എം.പി. സഞ്ജീവ് നായിക്, നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ സഭാനേതാവ് സാഗർ നായിക്, നെരൂൾ ലിറ്റിൽ ഫ്ലവർ ചർച്ചിലെ അസിസ്റ്റന്റ് വികാരി ഫാ. ആഷ്‌ലി വടക്കേവീട്ടിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.

യോഗം ബോർഡ് അംഗങ്ങളായ ബാലേഷ് ബാലപ്പൻ, വി.കെ. ഉത്തമൻ, വനിതാസംഘം സെക്രട്ടറി ശോഭന വാസുദേവൻ, ജോയിന്റ് കൺവീനർമാരായ എ.ആർ. ശശിധരൻ, രാധിക സുരേഷ്, യൂണിയൻ വനിതാസംഘം അംഗങ്ങളായ സജിനി അനിൽകുമാർ, വസുമതി, വൈദിക സമിതി സെക്രട്ടറി എ.വി. സുനിൽ എന്നിവർ ആശംസകൾ നേർന്നു.

എഴുത്തുകാരിയും ഗുരുധർമ്മ പ്രചാരകയുമായ നിർമ്മല മോഹന് യൂണിയൻ ഏർപ്പെടുത്തിയ ഗുരുചൈതന്യ അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. ഉന്നത വിജയം നേടിയ ഒൻപത് വിദ്യാർത്ഥികളെ അനുമോദിക്കുകയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരെ ആദരിക്കുകയും ചെയ്തു.

യൂണിയൻ പ്രസിഡന്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി. വിജയൻ നന്ദിയും രേഖപ്പെടുത്തി.

ശാഖകളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം കലാഭവൻ ജയന്റെ നേതൃത്വത്തിലുള്ള വിനോദപരിപാടികളും അരങ്ങേറി. പൂക്കളം, മാവേലി വരവ്, നാദസ്വരം, ചെണ്ടമേളം എന്നിവ ആഘോഷങ്ങൾക്ക് കൂടുതൽ ഭംഗി പകർന്നു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ശ്രീനാരായണ മന്ദിര സമിതി ചെമ്പൂർ കോംപ്ലക്സിൽ അധ്യാപക–അനധ്യാപക ജീവനക്കാർക്കായി വിപുലമായ ഓണാഘോഷം

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വ–സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ ശ്രീനാരായണ ഗുരു...

വിവാഹ സ്വപ്ന സാഫല്യത്തിന് ശ്രീനാരായണ മന്ദിര സമിതി; 48-ാമത് വിവാഹ ബാന്ധവ മേളയിൽ വൻ പങ്കാളിത്തം

മുംബൈ: വിവാഹം ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കി ശ്രീനാരായണ മന്ദിര സമിതി സംഘടിപ്പിച്ച 48-ാമത് വിവാഹ...

മുംബൈ മലയാളി സമൂഹം കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ച കഴിവുറ്റവരുടെ കൂട്ടായ്മ: മന്ത്രി എം. ലിജു

മുംബൈ: കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത കഴിവുറ്റവരുടെ കൂട്ടായ്മയാണ് മുംബൈയിലെ മലയാളി സമൂഹമെന്ന് കേരള സഹകരണ–എക്സൈസ് വകുപ്പ് മന്ത്രി എം....

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...
spot_img

More like this

ശ്രീനാരായണ മന്ദിര സമിതി ചെമ്പൂർ കോംപ്ലക്സിൽ അധ്യാപക–അനധ്യാപക ജീവനക്കാർക്കായി വിപുലമായ ഓണാഘോഷം

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വ–സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ ശ്രീനാരായണ ഗുരു...

വിവാഹ സ്വപ്ന സാഫല്യത്തിന് ശ്രീനാരായണ മന്ദിര സമിതി; 48-ാമത് വിവാഹ ബാന്ധവ മേളയിൽ വൻ പങ്കാളിത്തം

മുംബൈ: വിവാഹം ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കി ശ്രീനാരായണ മന്ദിര സമിതി സംഘടിപ്പിച്ച 48-ാമത് വിവാഹ...

മുംബൈ മലയാളി സമൂഹം കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ച കഴിവുറ്റവരുടെ കൂട്ടായ്മ: മന്ത്രി എം. ലിജു

മുംബൈ: കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത കഴിവുറ്റവരുടെ കൂട്ടായ്മയാണ് മുംബൈയിലെ മലയാളി സമൂഹമെന്ന് കേരള സഹകരണ–എക്സൈസ് വകുപ്പ് മന്ത്രി എം....