HomeArticleപ്രതിഭാപലായനം: രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളി - ഡോ. സുരേഷ് കുമാർ മധുസൂദനൻ

പ്രതിഭാപലായനം: രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളി – ഡോ. സുരേഷ് കുമാർ മധുസൂദനൻ

Published on

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകൾ വിദേശരാജ്യങ്ങളിലേക്ക് ഒഴുകിപ്പോകുന്നത് രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് മാനവവിഭവശേഷി വിദഗ്ധനായ ഡോ. സുരേഷ്കുമാർ മധുസൂദനൻ. Ecostar Business മാസികയിൽ പ്രസിദ്ധീകരിച്ച “The Brain Drain Dilemma, A National Challenge” എന്ന ലേഖനം രാജ്യത്തെ നയരൂപീകരണകർത്താക്കളും വിദ്യാഭ്യാസ മേഖലയിലെ നേതാക്കളും ഗൗരവമായി വായിക്കേണ്ട യാഥാർഥ്യങ്ങളാണ്.

ഇന്ത്യ ലോകോത്തര എഞ്ചിനീയർമാരെയും ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും മാനേജ്മെന്റ് വിദഗ്ധരെയും സൃഷ്ടിക്കുന്ന രാജ്യമാണെങ്കിലും, അവരിൽ വലിയൊരു വിഭാഗം വിദേശത്ത് സ്ഥിരതാമസമാക്കുന്നതിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത് മനുഷ്യവിഭവശേഷി മാത്രമല്ല, നവീകരണ ശേഷിയും ഗവേഷണ നേതൃത്വവുമാണെന്നും സുരേഷ് കുമാർ വ്യക്തമാക്കുന്നു.

മികച്ച അവസരങ്ങളും പ്രചോദനാത്മകമായ ഗവേഷണ-തൊഴിൽ അന്തരീക്ഷവും രാജ്യത്ത് സൃഷ്ടിക്കണം

ഈ പ്രതിഭാപലായനത്തിന്റെ പ്രധാന കാരണങ്ങളായി ഗവേഷണ മേഖലയിലെ പരിമിതമായ നിക്ഷേപം, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, സ്ഥാപനങ്ങളിലെ ഭരണപരമായ തടസ്സങ്ങൾ, മികച്ച തൊഴിൽ-ഗവേഷണ അവസരങ്ങളുടെ അഭാവം എന്നിവയാണ് ലേഖനം ചൂണ്ടിക്കാണിക്കുന്നത്. മറുവശത്ത്, വികസിത രാജ്യങ്ങൾ മികച്ച ഗവേഷണ സൗകര്യങ്ങളും ഉയർന്ന പ്രതിഫലവും ആഗോള അവസരങ്ങളും വാഗ്ദാനം ചെയ്യുന്നതിനാൽ യുവപ്രതിഭകൾ സ്വാഭാവികമായി ഈ രാജ്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.

പ്രശ്നം ചൂണ്ടിക്കാണിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, പരിഹാര മാർഗങ്ങളും ഡോ. സുരേഷ്കുമാർ മുന്നോട്ടുവയ്ക്കുന്നു. ഗവേഷണ-വികസന മേഖലയിലെ സർക്കാർ നിക്ഷേപം ഗണ്യമായി വർധിപ്പിക്കണമെന്നും, സ്റ്റാർട്ടപ്പുകൾക്കും നവീകരണ സംരംഭങ്ങൾക്കും കൂടുതൽ പിന്തുണ നൽകണമെന്നും, സർക്കാർ സഹായത്തോടെ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു നിശ്ചിത കാലയളവിൽ രാജ്യസേവനം ഉറപ്പാക്കുന്ന ദേശീയ സേവന മാതൃക പരിഗണിക്കാമെന്നും അദ്ദേഹം നിർദേശിക്കുന്നു.

പ്രതിഭകളെ രാജ്യത്ത് നിലനിർത്തുന്നത് നിർബന്ധത്തിലൂടെയല്ല, മികച്ച അവസരങ്ങളും പ്രചോദനാത്മകമായ ഗവേഷണ-തൊഴിൽ അന്തരീക്ഷവും സൃഷ്ടിച്ചുകൊണ്ടായിരിക്കണമെന്ന സന്ദേശമാണ് ഈ ലേഖനത്തിന്റെ കാതൽ.

ഇന്ത്യയുടെ ഭാവി വികസനത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് തുടക്കമിടുന്ന ഈ ലേഖനം, പ്രതിഭാപലായനത്തെ ഒരു വ്യക്തിഗത തിരഞ്ഞെടുപ്പായി മാത്രം കാണാതെ ദേശീയ വികസനത്തിന്റെ നിർണായക വിഷയമായി കാണേണ്ട സമയമായെന്ന് ഓർമ്മിപ്പിക്കുന്ന കണ്ണുതുറപ്പിക്കുന്ന വിശകലനമാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

ഗ്യാനേഷ് കുമാർ രാജിയിലേക്കോ?

നെല്ലൻ ജോയി, മുംബൈ :::: ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യം ഇന്ന് ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായി കാണാൻ...

സേവനത്തിന്റെ 25 വർഷങ്ങൾ; ഐരോളി നായർ സർവീസ് സൊസൈറ്റിക്ക് രജതജൂബിലി; ‘കുട്ടിച്ചാത്തൻ’ അരങ്ങിലെത്തും

നവി മുംബൈ: ഐരോളി നായർ സർവീസ് സൊസൈറ്റിയുടെ 25-ാം വാർഷികാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 27 ഞായറാഴ്ച നടക്കും....

നിങ്ങളുടെ പേര് വോട്ടർപട്ടികയിലുണ്ടോ? ഇന്ന് തന്നെ പരിശോധിക്കൂ

മഹാരാഷ്ട്രയിലെ ഓരോ വോട്ടറും ഇപ്പോൾ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിതെന്ന് എം.പി.സി.സി. ജനറൽ സെക്രട്ടറി ജോജോ തോമസ്. രാജ്യതലത്തിൽ...

ആരോഗ്യത്തിനായി ഓടാം; ഐക്യത്തിനായി ഒന്നിക്കാം — SNMS മാരത്തോൺ ഒക്ടോബർ 11ന്

മീരാറോഡ്: ആരോഗ്യവും ഐക്യവും മാനവികതയും ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശവുമായി ശ്രീനാരായണ മന്ദിര സമിതി മീരാറോഡ്–ദഹിസർ–ഭയന്തർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ...
spot_img

More like this

ഗ്യാനേഷ് കുമാർ രാജിയിലേക്കോ?

നെല്ലൻ ജോയി, മുംബൈ :::: ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യം ഇന്ന് ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായി കാണാൻ...

സേവനത്തിന്റെ 25 വർഷങ്ങൾ; ഐരോളി നായർ സർവീസ് സൊസൈറ്റിക്ക് രജതജൂബിലി; ‘കുട്ടിച്ചാത്തൻ’ അരങ്ങിലെത്തും

നവി മുംബൈ: ഐരോളി നായർ സർവീസ് സൊസൈറ്റിയുടെ 25-ാം വാർഷികാഘോഷവും കുടുംബ സംഗമവും സെപ്റ്റംബർ 27 ഞായറാഴ്ച നടക്കും....

നിങ്ങളുടെ പേര് വോട്ടർപട്ടികയിലുണ്ടോ? ഇന്ന് തന്നെ പരിശോധിക്കൂ

മഹാരാഷ്ട്രയിലെ ഓരോ വോട്ടറും ഇപ്പോൾ ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിതെന്ന് എം.പി.സി.സി. ജനറൽ സെക്രട്ടറി ജോജോ തോമസ്. രാജ്യതലത്തിൽ...