HomeBSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

Published on

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും ഒടുവിൽ രക്ഷപ്പെടുത്തി. BSNLEU മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ഡി. ആർക്കൽ ഉൾപ്പെടെയുള്ളവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്.

വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയ വിവരം ലഭിച്ചതിനെ തുടർന്ന് BSNL സർക്കിൾ അഡ്മിനിസ്ട്രേഷനും പ്രിൻസിപ്പൽ ചീഫ് എൻജിനീയർ (ഇലക്ട്രിക്കൽ) ഓഫീസും അടിയന്തര ഇടപെടൽ നടത്തി. സ്വകാര്യ ലിഫ്റ്റ് കമ്പനിയുടെ മെയിന്റനൻസ് ജീവനക്കാരെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.

ലിഫ്റ്റ് തകരാർ നിത്യസംഭവമെന്ന് പരാതി

BSNL, DOT CCA, DOT LSA, CGST–സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് തുടങ്ങിയ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന സമുച്ചയത്തിലെ ലിഫ്റ്റുകൾ ഇടയ്ക്കിടെ തകരാറിലാകുന്നത് പതിവാണെന്നാണ് ജീവനക്കാരുടെ പരാതി. എന്നാൽ, ഇതാദ്യമായാണ് ജീവനക്കാരും ഉദ്യോഗസ്ഥരും കരാർ തൊഴിലാളിയും ഉൾപ്പെടെയുള്ളവർ രണ്ട് മണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായത്.

ദിവസേന വിവിധ ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് പെൻഷൻ സംബന്ധമായ കാര്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാരും ലിഫ്റ്റ് തകരാറിന്റെ ദുരിതം അനുഭവിക്കുന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

അടിയന്തര നടപടി വേണമെന്ന് BSNLEU

ലിഫ്റ്റുകളുടെ നിരന്തരമായ തകരാർ ഒഴിവാക്കാൻ BSNL സർക്കിൾ അഡ്മിനിസ്ട്രേഷനും ഇലക്ട്രിക്കൽ വിഭാഗവും അടിയന്തരമായി ഇടപെടണമെന്ന് BSNLEU മുംബൈ ജില്ലാ സെക്രട്ടറി മഹേഷ് ഡി. ആർക്കൽ ആവശ്യപ്പെട്ടു.

സ്വകാര്യ ലിഫ്റ്റ് കമ്പനിയുടെ 24 മണിക്കൂർ എമർജൻസി മെയിന്റനൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും, ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീതിയില്ലാതെ ലിഫ്റ്റ് ഉപയോഗിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ശ്രീനാരായണ മന്ദിര സമിതി ചെമ്പൂർ കോംപ്ലക്സിൽ അധ്യാപക–അനധ്യാപക ജീവനക്കാർക്കായി വിപുലമായ ഓണാഘോഷം

മുംബൈ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ഓണത്തിന്റെ സമത്വ–സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിച്ച് ശ്രീനാരായണ മന്ദിര സമിതിയുടെ ചെമ്പൂർ ശ്രീനാരായണ ഗുരു...

വിവാഹ സ്വപ്ന സാഫല്യത്തിന് ശ്രീനാരായണ മന്ദിര സമിതി; 48-ാമത് വിവാഹ ബാന്ധവ മേളയിൽ വൻ പങ്കാളിത്തം

മുംബൈ: വിവാഹം ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കി ശ്രീനാരായണ മന്ദിര സമിതി സംഘടിപ്പിച്ച 48-ാമത് വിവാഹ...

മുംബൈ മലയാളി സമൂഹം കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ച കഴിവുറ്റവരുടെ കൂട്ടായ്മ: മന്ത്രി എം. ലിജു

മുംബൈ: കഠിനാധ്വാനത്തിലൂടെ സ്വയം സൃഷ്ടിച്ചെടുത്ത കഴിവുറ്റവരുടെ കൂട്ടായ്മയാണ് മുംബൈയിലെ മലയാളി സമൂഹമെന്ന് കേരള സഹകരണ–എക്സൈസ് വകുപ്പ് മന്ത്രി എം....

ഗുരുദർശനം സാമൂഹ്യ പരിഷ്‌കരണത്തിനപ്പുറം മാനവ സമത്വത്തിന്റെ പ്രഖ്യാപനം: കേന്ദ്രമന്ത്രി ശ്രീപദ് നായിക്

മുംബൈ: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌കരണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അവ മാനവ സമത്വത്തിന്റെ മഹത്തായ പ്രഖ്യാപനം...
spot_img

More like this