Homeനെരൂളിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

നെരൂളിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

Published on

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയൻ, ശാഖായോഗങ്ങൾ, പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 10 മുതൽ നെരൂൾ വെസ്റ്റിലെ ശ്രീനാരായണ മന്ദിര സമിതി ഗുരുദേവഗിരി കോംപ്ലക്സിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

ശ്രീനാരായണ ഗുരുദേവന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഗുരുജയന്തിയും ഓണാഘോഷവും സംഘടിപ്പിക്കുന്നത്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പ്രമുഖർ ഒരേ വേദിയിൽ അണിനിരക്കുന്നത് ഗുരുദേവന്റെ മാനവികതയുടെയും മതസൗഹാർദത്തിന്റെയും സന്ദേശത്തിന് കൂടുതൽ പ്രസക്തി നൽകുന്നതായും സംഘാടകർ പറഞ്ഞു.

മുംബൈ സൗത്ത് സെൻട്രൽ ലോക്സഭാ മണ്ഡലം എം.പി. അനിൽ ദേശായി, മുൻ എം.പി. സഞ്ജീവ് നായിക്, മുൻ എം.എൽ.എ. സന്ദീപ് നായിക്, നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഡർ ഓഫ് ഹൗസ് സാഗർ നായിക്, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി. അബ്ദുൾ നാസർ, നെരൂൾ ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ. ജോജു അറയ്ക്കൽ, നെരൂൾ മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അവ്യയാമൃത ചൈതന്യ എന്നിവർ വിശിഷ്ടാതിഥികളാകും.

വനിതാ–ശിശുവികസനം, തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ മന്ത്രി ബിന്ദു കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര നൂതന–പുനരുപയോഗ ഊർജ വകുപ്പ് സഹമന്ത്രി ശ്രീപദ് വൈ. നായിക്, മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക്, കേരള സഹകരണ–എക്സൈസ് മന്ത്രി എം ലിജു എന്നിവർ മുഖ്യാതിഥികളാകും.

ശിവഗിരി മഠം മുൻ പ്രസിഡന്റ്, ചേവണ്ണൂർ കളരി സെക്രട്ടറി, പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നടത്തും. എസ്.എൻ.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കൗൺസിൽ അംഗവുമായ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും.

യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ. മോഹൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി. വിജയൻ നന്ദിയും രേഖപ്പെടുത്തും. യോഗം ഡയറക്ടർ ബോർഡ് അംഗം ബാലേഷ് ബാലപ്പൻ, കൗൺസിൽ അംഗം പി.കെ. ബാലകൃഷ്ണൻ, നിയുക്ത യോഗം ഡയറക്ടർ ബോർഡ് അംഗം വി.കെ. ഉത്തമൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, വൈദിക സമിതി സെക്രട്ടറി എ.വി. സുനിൽ, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർമാരായ എ.ആർ. ശശിധരൻ, രാധിക ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിക്കും.

ഗുരുധർമ്മ പ്രചാരകയും എഴുത്തുകാരിയും അധ്യാപികയുമായ നിർമല മോഹന് യൂണിയൻ ഏർപ്പെടുത്തിയ “ഗുരുചൈതന്യ” പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും.

സാമൂഹിക, വ്യവസായ, സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും ചടങ്ങിൽ ആദരിക്കും. സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുരേഷ് കുമാർ മധുസൂദനൻ, കെയർ 4 മുംബൈ പ്രസിഡന്റ് तथा സീസാഗ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.കെ. നവാസ്, ഹോട്ടൽ റോയൽ റസോയി സ്ഥാപകനും കേശവ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.കെ. മുരളീധരൻ, ഐ.ടി.എൽ. ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ പി.എ. അബൂബക്കർ, എയിംസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എ.കെ. പ്രദീപ് കുമാർ, മെരിഡിയൻ പ്ലേസ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.പി. വിജയൻ, ചലച്ചിത്ര നിർമ്മാതാവും വുഡ് ആപ്പിൾ മീഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുരളി മട്ടുമ്മൽ എന്നിവരെയാണ് ആദരിക്കുന്നത്.

കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കളിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകളും സമ്മാനിക്കും.

ശാഖാ അംഗങ്ങളുടെ കലാപരിപാടികൾക്കൊപ്പം കലാഭവൻ ജയൻ, കലാഭവൻ ഉദ്ദേശ്, നവീൻ പാലക്കാട്, ജിനു തൊടുപുഴ, വിജേഷ് പെരുംകുടി എന്നിവർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ചതയ–ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി. വിജയൻ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...

അന്ധേരി മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി അന്ധേരി മലയാളി സമാജം സെപ്റ്റംബർ 26ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മഹാകാളി കേവ്സ് റോഡിലെ...
spot_img

More like this

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...