HomeNewsപൂക്കളമത്സരത്തോടെ KANWA രജതജൂബിലിക്ക് തുടക്കം

പൂക്കളമത്സരത്തോടെ KANWA രജതജൂബിലിക്ക് തുടക്കം

Published on

കല്യാൺ: കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA), കല്യാണിന്റെ 25-ാം വാർഷികാഘോഷങ്ങൾക്ക് KANWA യൂത്ത് വിങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദ്യ Inter-Samajam Onam Pookkalam Competition-ലൂടെ തുടക്കമായി.

കർപ്പെ ഹാളിൽ നടന്ന മത്സരത്തിൽ വിവിധ സമാജങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടന്ന മത്സരവും തുടർന്നുള്ള സമ്മാനദാനച്ചടങ്ങും കാണാൻ നിരവധി പേർ എത്തിയിരുന്നു.

മുംബൈയിലെ പ്രമുഖ വിധികർത്താക്കളായ കണക്കൂർ ആർ സുരേഷ്കുമാർ, കളത്തൂർ വിനയൻ എന്നിവർ വിധിനിർണയം നടത്തി. എല്ലാ പൂക്കളങ്ങളും മികച്ച നിലവാരം പുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. യുവതലമുറയെ വിശ്വസിച്ച് പരിപാടിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏൽപ്പിച്ച KANWAയുടെ സമീപനം മറ്റു സംഘടനകൾക്കും മാതൃകയാക്കാവുന്നതാണെന്നും വിധികർത്താക്കൾ പറഞ്ഞു.

KANWA മാനേജ്മെന്റിന്റെ പിന്തുണയോടെ മികച്ച ആസൂത്രണവും ടീം വർക്കും കാഴ്ചവെച്ച യൂത്ത് കമ്മിറ്റിയെയും മുഴുവൻ യൂത്ത് അംഗങ്ങളെയും ഭാരവാഹികൾ അഭിനന്ദിച്ചു.

സമ്മാനദാനച്ചടങ്ങിൽ KANWA പ്രസിഡന്റ് ശ്രീ. IV ചന്ദ്രൻ, സെക്രട്ടറി ശ്രീ. ഭാസ്കരൻ നമ്പ്യാർ, ട്രഷറർ ശ്രീ. O V വിനോദ്, മഹിളാ വിങ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....

നെരൂളിൽ 172-ാമത് ശ്രീനാരായണ ഗുരുജയന്തി–ഓണാഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയൻ, ശാഖായോഗങ്ങൾ, പോഷക സംഘടനകൾ എന്നിവയുടെ സംയുക്ത...

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ...
spot_img

More like this