Homeമീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 13ന്

Published on

മീരാ റോഡ്: മീരാ റോഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 13 ഞായറാഴ്ച മീരാ റോഡിലെ ഷെഹ്നായി എ.സി. ബാങ്ക്വറ്റ് ഹാൾ, ജംഗിഡ് ആർക്കേഡിയയിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

രാവിലെ 9.30ന് ദീപപ്രജ്വലനത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് മഹാബലിയുടെ രാജകീയ വരവേൽപ്പ്, വിവിധ കലാ-വിനോദ പരിപാടികൾ എന്നിവ അരങ്ങേറും. കേരളത്തിന്റെ തനത് പാരമ്പര്യവും ഓണത്തിന്റെ ആഘോഷചൈതന്യവും ഒത്തുചേർന്ന പരിപാടികൾക്കാണ് സംഘാടകർ ഒരുക്കം നടത്തുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ചുകൂടി ഓണത്തിന്റെ സന്തോഷം പങ്കിടുന്നതിനുള്ള വേദിയായിരിക്കും ഓണാഘോഷമെന്ന് സംഘാടകർ അറിയിച്ചു.

മലയാളികളുടെ പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം കൂട്ടായ്മയുടെ സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന അവസരമായാണ് മീരാ റോഡ് മലയാളി സമാജം ഓണാഘോഷത്തെ അവതരിപ്പിക്കുന്നത്.

വേദി: Shehnai AC Banquet Hall, 1st & 2nd Floor, Jangid Arcadia, Opp. Laxmi Park, Kanakia Road, Mira Road (East)
തീയതി: സെപ്റ്റംബർ 13, 2026
സമയം: രാവിലെ 9.30 മുതൽ

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

അന്ധേരി മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു

മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി അന്ധേരി മലയാളി സമാജം സെപ്റ്റംബർ 26ന് പൂക്കള മത്സരം സംഘടിപ്പിക്കുന്നു. മഹാകാളി കേവ്സ് റോഡിലെ...

ദുരന്തം വഴിമുടക്കിയെങ്കിലും ദൗത്യം പൂർത്തിയായി; 340 കൈലാസ് തീർഥാടകരും സുരക്ഷിതമായി മടങ്ങി

കാഠ്മണ്ഡു: നേപ്പാൾ–ടിബറ്റ് അതിർത്തിയിലെ റസുവ ജില്ലയിൽ വിനാശകരമായ മിന്നൽപ്രളയം തീർഥാടകരുടെ മടക്കയാത്ര വഴിമുടക്കിയെങ്കിലും, ‘കൈലാസ് വിത്ത് മോഹൻജി 2026’...

ഒരുമയുടെ ഓണം; ഖാർഘറിൽ ആഘോഷപ്പെരുമ

ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഖാർഘർ ഓണം 2026’ വർണാഭമായ പരിപാടികളോടെ ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ...

പ്രയാസകാലത്ത് കൈത്താങ്ങായി ‘ഒപ്പം’; അബ്ദുൽ ഹമീദിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം

ബംഗളൂരു: ജീവിതത്തിന്റെ പ്രയാസകരമായ ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് ആശ്വാസവും സാമ്പത്തിക പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ എഐകെഎംസിസി നാഷണൽ കമ്മിറ്റി...
spot_img

More like this