പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിന്റെയും ബാലഗോകുലത്തിന്റെയും സംയുക്ത നേതൃത്വത്തിൽ, വിവിധ ക്ഷേത്രങ്ങളുടെയും ഭാഷാഭേദമന്യേയുള്ള ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.
ന്യൂ പൻവേലിലെ ശ്രീ ബാലാജി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ് എത്തിയ കുട്ടികൾ, താലപ്പൊലിയുമായി അണിനിരന്ന വനിതകൾ, യുവജനങ്ങൾ, വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യം ശോഭായാത്രയ്ക്ക് കൂടുതൽ ആകർഷണീയത നൽകി.
ഭക്തിഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ശോഭായാത്രയിൽ ഭക്തജനങ്ങൾ ശ്രീകൃഷ്ണ നാമജപവുമായി ആവേശപൂർവ്വം പങ്കുചേർന്നു. ന്യൂ പൻവേലിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച ശോഭായാത്ര പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സമാപിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
