പൻവേൽ: പൻവേൽ മലയാളി സമാജം സംഘടിപ്പിച്ച 15-ാമത് ഓണപ്പൂക്കളമത്സരത്തിൽ മഹാബലി പൂക്കളം ഒന്നാം സ്ഥാനം നേടി. ₹25,000 ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും ഒന്നാം സമ്മാനമായി ലഭിക്കും.
ഖാർഖർ കേരളസമാജം, ഖാർഖർ രണ്ടാം സ്ഥാനം നേടി. ₹15,000 ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
സെന്റ്. ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചർച്ച്, പൻവേൽ മൂന്നാം സ്ഥാനം നേടി. ₹10,000 ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
കൂടാതെ, പൂക്കളമത്സരത്തിൽ പങ്കെടുത്ത മറ്റ് എല്ലാ ടീമുകൾക്കും ₹3,000 വീതം പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും മത്സരത്തിനു ശേഷം നൽകി.
വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും സർട്ടിഫിക്കറ്റുകളും ഒക്ടോബർ 11-ന് നടക്കുന്ന പൻവേൽ മലയാളി സമാജത്തിന്റെ ഓണാഘോഷച്ചടങ്ങിൽ വിതരണം ചെയ്യും.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
