Homeകേരളീയ സമാജം ഡോംബിവിലിയുടെ 8-ാമത് സാമൂഹ്യക്ഷേമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

കേരളീയ സമാജം ഡോംബിവിലിയുടെ 8-ാമത് സാമൂഹ്യക്ഷേമ സഹായ ക്യാമ്പ് സംഘടിപ്പിച്ചു

Published on

ഡോംബിവിലി: കേരളീയ സമാജം (രജി.) ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ സഹായ സമിതിയുടെ നേതൃത്വത്തിൽ 8-ാമത് സോഷ്യൽ വെൽഫെയർ ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 6-ന് രാവിലെ 10 മുതൽ വൈകിട്ട് 6 വരെ മോഡൽ കോളേജിൽ നടന്ന ക്യാമ്പിൽ നിരവധി സമാജം അംഗങ്ങൾക്കും പ്രവാസി മലയാളികൾക്കും വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കി.

പ്രവാസി മലയാളികൾക്ക് കേരള സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ പ്രയോജനം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യക്ഷേമ സഹായ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ നോർക്ക പ്രവാസി ഐഡി കാർഡ്, ഇൻഷുറൻസ് കാർഡ് എന്നിവയ്ക്കുള്ള അപേക്ഷകളും പുതുക്കൽ നടപടികളുമായി ബന്ധപ്പെട്ട സഹായവും നൽകി. കൂടാതെ, പൂരിപ്പിച്ച ഫോമുകളുടെ ശേഖരണം, അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകൽ, നോർക്ക കെയർ പ്ലസ് പദ്ധതിയെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കി.

നോർക്കയുടെ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് പ്രവാസി മലയാളികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനും അപേക്ഷാ നടപടികളിൽ സഹായിക്കുന്നതിനും ക്യാമ്പ് ഉപകാരപ്രദമായി. കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന ക്ഷേമപദ്ധതികളെക്കുറിച്ച് കൂടുതൽ പേരിലേക്ക് അവബോധം എത്തിക്കാനും ക്യാമ്പിലൂടെ സാധിച്ചു.

കേരളീയ സമാജം ഡോംബിവിലിയുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പ് പ്രവാസി സമൂഹത്തിന് കേരള സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനുള്ള തുടർച്ചയായ ഇടപെടലിന്റെ ഭാഗമാണ്.

സമാജം പ്രസിഡന്റ് ഇ പി വാസു, ചെയർമാൻ വർഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ എന്നിവർ ക്യാമ്പ് ഉത്ഘാടനം ചെയ്തു

സാമൂഹ്യക്ഷേമ സഹായ സമിതി കൺവീനർ ബിജു രാജൻ, കോ-ഓർഡിനേറ്റർ പവിത്രൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പിന്റെ പ്രവർത്തനങ്ങൾ. സമാജം ഭാരവാഹികളും സാമൂഹ്യക്ഷേമ സഹായ സമിതി പ്രവർത്തകരും ക്യാമ്പിന്റെ വിജയത്തിനായി നേതൃത്വം നൽകി.

പ്രവാസി സമൂഹത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി കേരളീയ സമാജം ഡോംബിവിലി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് സംഘാടകർ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

പൻവേൽ മലയാളി സമാജം ഓണപ്പൂക്കളമത്സരം: വിജയികൾ പ്രഖ്യാപിച്ചു

പൻവേൽ: പൻവേൽ മലയാളി സമാജം സംഘടിപ്പിച്ച 15-ാമത് ഓണപ്പൂക്കളമത്സരത്തിൽ മഹാബലി പൂക്കളം ഒന്നാം സ്ഥാനം നേടി. ₹25,000 ക്യാഷ്...

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ മണ്ണും ചേർന്ന് ദേശീയ പുരോഗതിക്ക് സംഭാവന നൽകണം: ഗവർണർ

മുംബൈ: കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്ട്രയുടെ വികസനശേഷിയും കൈകോർത്തുകൊണ്ട് ദേശീയ പുരോഗതിക്ക് കൂടുതൽ സംഭാവന നൽകണമെന്ന് കേരള ഗവർണർ രാജേന്ദ്ര...

ഒരുമയുടെ ആഘോഷമാണ് ഓണം; നാടിന്റെ നന്മയും സംസ്കാരവും പ്രസരിപ്പിക്കുന്ന പ്രവാസികളുടെ ഓണാഘോഷങ്ങൾ ശ്ലാഘനീയം: അനീഷ് രവി

കല്യാൺ: മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയും കലാ-സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതിക്കൊണ്ട് കല്യാൺ സെൻട്രൽ കൈരളി സമാജത്തിന്റെ 15-ാമത് ഓണാഘോഷം സംഘടിപ്പിച്ചു....

ഹൃദയം കീഴടക്കി ഗംഗാ തരംഗം; സദസ്സിനെ ഇളക്കി മറിച്ച് അനീഷ് രവി

ഖാർഘറിൽ സംഗീതവും കലയും കാരുണ്യവും കൈകോർത്ത സായാഹ്നം നവിമുംബൈ: യുവ വയലിൻ പ്രതിഭ ഗംഗാ ശശിധരന്റെ സംഗീതവിസ്മയവും സിനിമാ-ടെലിവിഷൻ താരം...
spot_img

More like this