Homeബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

Published on

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ രാവിലെ മുംബൈയിലെത്തും. ഗവർണറെ സ്വീകരിക്കുന്നതിനും പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതിനുമായി ബോംബെ കേരളീയ സമാജം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

സമാജം പ്രസിഡന്റ് എസ്. രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗവർണർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ‘വിശാല കേരളം’ ഓണപ്പതിപ്പ് പ്രകാശനം ചെയ്യും.

സമാജം കലാകാരന്മാരുടെ വിവിധ കലാപരിപാടികൾക്കൊപ്പം നാട്യാഞ്ജലി പൻവൽ അവതരിപ്പിക്കുന്ന നൃത്തശിൽപ്പങ്ങളും അരങ്ങേറും. സമാജത്തിലെ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

മുംബൈയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകവും കൂട്ടായ്മയും വിളിച്ചോതുന്ന വിപുലമായ ഓണാഘോഷത്തിനാണ് ബോംബെ കേരളീയ സമാജം വേദിയൊരുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
📞 8369349828

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...

താളമേളങ്ങളുടെ അരങ്ങേറ്റത്തിന് മുംബൈ ഒരുങ്ങുന്നു

ക്ഷേത്രകല വാദ്യസംഗമം മുംബൈയുടെ മൂന്നാം ബാച്ചിന്റെ തായമ്പക–മേളം അരങ്ങേറ്റം സെപ്റ്റംബർ 12ന് മുംബൈ: ക്ഷേത്രകലകളുടെ പാരമ്പര്യവും താളമേളങ്ങളുടെ ചാരുതയും മുംബൈയിൽ...
spot_img

More like this