നവി മുംബൈ: കേരളീയ വാദ്യകലയുടെ താളപ്പെരുമ വിളിച്ചോതി നവി മുംബൈയിൽ പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി. കേരള സമാജം ഉൽവെ നോഡിന്റെ ആഭിമുഖ്യത്തിൽ, ശരത് നായരുടെ പരിശീലനത്തിൽ ഒരുക്കിയ ടീം താളവൃന്ദത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റമാണ് ആഗസ്റ്റ് 30-ന് നെരൂൾ അയ്യപ്പ ക്ഷേത്രത്തിൽ നടന്നത്.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അരങ്ങേറിയ മേളം ശ്രദ്ധേയമായ സംഗീതാനുഭവമായി മാറി. പരമ്പരാഗത കേരളീയ വാദ്യകലയുടെ താളവും ചിട്ടയും പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

ടീം താളവൃന്ദത്തിന് നേതൃത്വം നൽകിയത് ആശാൻ ശരത് നായരാണ്. സബരീഷ് ശ്രീകുമാർ, അദിതി വിപിൻ, വൈഷ്ണവ് പിള്ള, ബിനോയ് മാത്യു, അശ്വജിത് ശ്രീജിത്ത്, അദ്വൈത് രഞ്ജിത്ത്, പ്രണവ് പ്രേംകുമാരൻ, ജോയൽ ബിനോയ് എന്നിവർ മേളത്തിൽ പങ്കെടുത്തു.
കേരളത്തിന്റെ തനത് വാദ്യകലാരൂപങ്ങളെ മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിനിടയിൽ പരിചയപ്പെടുത്തുന്നതിനും പുതിയ തലമുറയിൽ താൽപര്യം വളർത്തുന്നതിനുമുള്ള ഇത്തരം സംരംഭങ്ങൾ ഏറെ പ്രസക്തമാണെന്ന് സംഘാടകർ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
