ലാത്തൂർ: ലാത്തൂർ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിവിധ കലാപരിപാടികളോടെ വർണാഭമായി നടന്നു. ഓഗസ്റ്റ് 30 ഞായറാഴ്ച ലാത്തൂരിലെ ഹോട്ടൽ ദാൽച്ചീനിയിൽ നടന്ന ആഘോഷത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
മുതിർന്ന അംഗം സരോജനി രാജൻ, സമാജം പ്രസിഡന്റ് ബിനു ജേക്കബ്, സെക്രട്ടറി ജിമ്മി ജോൺ, ഫെയ്മ മഹാരാഷ്ട്ര ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ പിള്ള എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.
കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. വനിതകൾ അവതരിപ്പിച്ച തിരുവാതിര, പുരുഷ വിഭാഗത്തിന്റെ ഓണം സംഘഗാനം, ലാത്തൂർ സി.ആർ.പി.എഫ്. അംഗങ്ങൾ അവതരിപ്പിച്ച നൃത്തം എന്നിവ ശ്രദ്ധേയമായി.
കലാപരിപാടികൾക്ക് ശേഷം നടന്ന നാടൻ ഓണസദ്യയും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.
ഉച്ചയ്ക്കുശേഷം നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. അഡ്വ. ബിനു ജേക്കബ് പ്രസിഡന്റായും രാധാകൃഷ്ണ പിള്ള സെക്രട്ടറിയായും റെന്നി ജോർജ്ജ് ട്രഷററായും ചിത്ര വിപിൻ പൊതുവാൾ വൈസ് പ്രസിഡന്റായും ജിഷ ടോണി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ജോയ് പൈനേടത്ത്, ഉണ്ണി പൊതുവാൾ, പ്രമോദ് പിള്ള, ജിജോ ജോൺ, ജ്യോതിഷ് പിള്ള, സജു നായർ, ടോണി മാത്യു തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
