HomeNewsഗുരുജയന്തിയും ചതയ-ഓണാഘോഷവും സെപ്റ്റംബർ 12ന്; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം, ശ്രീപദ് നായിക്കും ഗണേഷ് നായിക്കും...

ഗുരുജയന്തിയും ചതയ-ഓണാഘോഷവും സെപ്റ്റംബർ 12ന്; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം, ശ്രീപദ് നായിക്കും ഗണേഷ് നായിക്കും മുഖ്യാതിഥികൾ

Published on

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശാഖായോഗം, വനിതാസംഘം യൂണിയൻ–യൂണിറ്റുകൾ, വൈദിക സമിതി, യൂത്ത് മൂവ്മെന്റ് തുടങ്ങിയ പോഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 172-ാമത് ജയന്തിയും ചതയ–ഓണാഘോഷവും സെപ്റ്റംബർ 12ന് സംഘടിപ്പിക്കും.

നെരൂൾ വെസ്റ്റിലെ ശ്രീനാരായണ മന്ദിര സമിതിയുടെ ഗുരുദേവഗിരി കോംപ്ലക്സിൽ രാവിലെ 10 മുതൽ നടക്കുന്ന ആഘോഷപരിപാടികൾക്ക് ശ്രീനാരായണ ഗുരുവിന്റെ തിരുശേഷിപ്പായ ദിവ്യദന്തത്തിന്റെ സാന്നിധ്യം കൊണ്ട് പ്രത്യേക പവിത്രതയുണ്ടാകും.

യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കേരളത്തിലെ വനിതാ – ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ്  മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. കേന്ദ്ര നൂതന–പുനരുപയോഗ ഊർജ വകുപ്പ് സഹമന്ത്രി ശ്രീപദ് വൈ. നായിക്, മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രി ഗണേഷ് നായിക് എന്നിവർ മുഖ്യാതിഥികളാകും.

ശിവഗിരി മഠം മുൻ പ്രസിഡന്റ് കൂടിയായ പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഗുരുജയന്തി സന്ദേശവും അനുഗ്രഹ പ്രഭാഷണവും നടത്തും. എസ്.എൻ.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറിയും കൗൺസിൽ അംഗവുമായ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും.

മുംബൈ സൗത്ത് സെൻട്രൽ ലോക്സഭാ അംഗം അനിൽ ദേശായി, മുൻ എം.പി. സഞ്ജീവ് നായിക്, മുൻ എം.എൽ.എ. സന്ദീപ് നായിക്, നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഡർ ഓഫ് ഹൗസ് സാഗർ നായിക്, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി. അബ്ദുൾ നാസർ എന്നിവർ വിശിഷ്ടാതിഥികളാകും.

യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ. മോഹൻ സ്വാഗതം പറയും. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.വി. വിജയൻ നന്ദി രേഖപ്പെടുത്തും. യോഗം ഡയറക്ടർ ബോർഡ് അംഗം ബാലേഷ് ബാലപ്പൻ, കൗൺസിൽ അംഗം പി.കെ. ബാലകൃഷ്ണൻ, നിയുക്ത ഡയറക്ടർ ബോർഡ് അംഗം വി.കെ. ഉത്തമൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ, വൈദിക സമിതി സെക്രട്ടറി എ.വി. സുനിൽ, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർമാരായ എ.ആർ. ശശിധരൻ, രാധിക ഗിരീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.

‘ഗുരു ചൈതന്യ’ പുരസ്കാരം

ഗുരുധർമ്മ പ്രചാരകയും എഴുത്തുകാരിയും അധ്യാപികയുമായ നിർമല മോഹന് യൂണിയൻ ഏർപ്പെടുത്തിയ ‘ഗുരു ചൈതന്യ’ പുരസ്കാരം ചടങ്ങിൽ സമ്മാനിച്ച് ആദരിക്കും.

സാമൂഹിക–വ്യവസായ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ ഡോ. സുരേഷ് കുമാർ മധുസൂദനൻ (സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനീസ്), എം.കെ. നവാസ് (കെയർ 4 മുംബൈ, സീസാഗ ഗ്രൂപ്പ്), വി.കെ. മുരളീധരൻ (ഹോട്ടൽ റോയൽ റസോയി), എ.കെ. പ്രദീപ് കുമാർ (എയിംസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), പി.പി. വിജയൻ (മെരിഡിയൻ പ്ലേസ്മെന്റ് സർവീസസ്), ചലച്ചിത്ര നിർമ്മാതാവും വുഡ് ആപ്പിൾ മീഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുരളി മട്ടുമ്മൽ എന്നിവരെയും ചടങ്ങിൽ ആദരിക്കും.

മികച്ച വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ്

കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങളുടെ മക്കളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ സമ്മാനിച്ച് അനുമോദിക്കും.

ശാഖാ അംഗങ്ങളുടെ കലാപരിപാടികൾക്കൊപ്പം കലാഭവൻ ജയൻ, കലാഭവൻ ഉദ്ദേശ്, നവീൻ പാലക്കാട്, ജിനു തൊടുപുഴ, വിജേഷ് പെരുംകുടി എന്നിവർ അവതരിപ്പിക്കുന്ന മെഗാ എന്റർടെയ്ൻമെന്റ് പ്രോഗ്രാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ഗൃഹാതുരത്വം നിറയ്ക്കുന്ന കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ചതയ–ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് യൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

മഹാരാഷ്ട്രയിൽ 2 കോടിയിലേറെ വോട്ടർമാർ പട്ടികയ്ക്ക് പുറത്ത്; പേരുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് ജോജോ തോമസ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി ആരോപിച്ച് കോൺഗ്രസ്. വോട്ടർപട്ടിക പുതുക്കൽ നടപടികൾക്ക്...

ബി.കെ.എസ് ഓണാഘോഷത്തിൽ ഗവർണർ മുഖ്യാതിഥി

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9.30 മുതൽ...

ലാത്തൂരിൽ ഓണനിലാവ്; മലയാളി സമാജത്തിന്റെ ഓണാഘോഷം ശ്രദ്ധേയമായി

ലാത്തൂർ: ലാത്തൂർ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിവിധ കലാപരിപാടികളോടെ വർണാഭമായി നടന്നു. ഓഗസ്റ്റ് 30...

മലയാളികളുടെ സാമൂഹിക പ്രതിബദ്ധതയും കൂട്ടായ്മയും പ്രശംസനീയം: ഡോ. ശ്രീകാന്ത് ഷിൻഡെ എം.പി.

മുംബൈ: കേരളീയ സംസ്കാരത്തിന്റെ പൈതൃകവും മലയാളികളുടെ കൂട്ടായ്മയും അച്ചടക്കവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണെന്ന് എം.പി. ഡോ. ശ്രീകാന്ത്...
spot_img

More like this

മഹാരാഷ്ട്രയിൽ 2 കോടിയിലേറെ വോട്ടർമാർ പട്ടികയ്ക്ക് പുറത്ത്; പേരുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് ജോജോ തോമസ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി ആരോപിച്ച് കോൺഗ്രസ്. വോട്ടർപട്ടിക പുതുക്കൽ നടപടികൾക്ക്...

ബി.കെ.എസ് ഓണാഘോഷത്തിൽ ഗവർണർ മുഖ്യാതിഥി

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9.30 മുതൽ...

ലാത്തൂരിൽ ഓണനിലാവ്; മലയാളി സമാജത്തിന്റെ ഓണാഘോഷം ശ്രദ്ധേയമായി

ലാത്തൂർ: ലാത്തൂർ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിവിധ കലാപരിപാടികളോടെ വർണാഭമായി നടന്നു. ഓഗസ്റ്റ് 30...