Homeപൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

പൻവേലിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ

Published on

പൻവേൽ: പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രവും ബാലഗോകുലവും സംയുക്തമായി സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ, സെപ്റ്റംബർ 6 ഞായറാഴ്ച, നടക്കും.

വൈകുന്നേരം 4 മണിക്ക് ന്യൂ പൻവേൽ സെക്ടർ 1-സിയിലെ ശ്രീ ബാലാജി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ന്യൂ പൻവേൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ സമാപിക്കും.

നാസിക് ഢോൾ, കാവിക്കൊടികൾ, താലപ്പൊലി, രാധാ-കൃഷ്ണ വേഷമണിഞ്ഞ കുട്ടികൾ, നൃത്തസംഘങ്ങൾ, ടാബ്ലോകൾ എന്നിവ ശോഭായാത്രയ്ക്ക് മാറ്റുകൂട്ടും. പ്രത്യേകം അലങ്കരിച്ച രഥത്തിൽ ശ്രീകൃഷ്ണനെയും രാധയെയും ആനയിക്കും.

ക്ഷേത്രത്തിലെത്തിയ ശേഷം ദഹി ഹണ്ടി, വിവിധ കലാപരിപാടികൾ, തുടർന്ന് പ്രസാദ വിതരണം എന്നിവ നടക്കും.

നാസിക് ഢോൾ, കാവിക്കൊടികളേന്തിയ യുവാക്കൾ, രാധാ-കൃഷ്ണ വേഷമണിഞ്ഞ കുട്ടികൾ, യദുകുല വേഷധാരികൾ, മറാത്തി നൃത്തസംഘങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് മാറ്റുകൂട്ടും. പ്രത്യേകം അലങ്കരിച്ച രഥത്തിൽ ശ്രീകൃഷ്ണനെയും രാധയെയും ആനയിക്കും. ബാലഗോകുലം ലോഗോ ആലേഖനം ചെയ്ത വർണാഭമായ കുടകളേന്തിയ കുട്ടികൾ, വിവിധ നൃത്തസംഘങ്ങളുടെ സ്പോട്ട് ഡാൻസ്, ടാബ്ലോകൾ എന്നിവയും ശോഭായാത്രയുടെ ആകർഷണങ്ങളായിരിക്കും.

ശോഭായാത്ര കടന്നുപോകുന്ന വഴികളിൽ പൻവേൽ ആർ.സി. ചർച്ച്, എൻ.എസ്.എസ്., എസ്.എൻ.ഡി.പി. പൻവേൽ തുടങ്ങിയ സാമുദായിക സംഘടനകളും പൻവേൽ എം.എൽ.എ., കൗൺസിലർമാർ ഉൾപ്പെടെയുള്ള സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളിൽ ശോഭായാത്രയ്ക്ക് സ്വീകരണം നൽകും.

ക്ഷേത്രത്തിലെത്തിയ ശേഷം ക്ഷേത്ര കവാടത്തിലും അകത്തുമായി ഒരുക്കിയിരിക്കുന്ന ദഹി ഹണ്ടി ഉടയ്ക്കൽ, പൻവേലിലെ വിവിധ നൃത്തസംഘങ്ങളുടെ കലാപരിപാടികൾ, തുടർന്ന് പ്രസാദ വിതരണം എന്നിവ നടക്കും.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ...

ബി.കെ.എസ്. ഓണാഘോഷം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ മുംബൈയിൽ

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഓണാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി കേരള-തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

കല്യാണിൽ ലോക് കല്യാൺ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 6ന്

‘ഹർഷം 2026’ — പൂക്കളമത്സരം സെപ്റ്റംബർ 5ന്; ഓണസദ്യയും കലാപരിപാടികളും ഒരുക്കി കല്യാൺ: ലോക് കല്യാൺ മലയാളി അസോസിയേഷൻ (LKMA)...

താളമേളങ്ങളുടെ അരങ്ങേറ്റത്തിന് മുംബൈ ഒരുങ്ങുന്നു

ക്ഷേത്രകല വാദ്യസംഗമം മുംബൈയുടെ മൂന്നാം ബാച്ചിന്റെ തായമ്പക–മേളം അരങ്ങേറ്റം സെപ്റ്റംബർ 12ന് മുംബൈ: ക്ഷേത്രകലകളുടെ പാരമ്പര്യവും താളമേളങ്ങളുടെ ചാരുതയും മുംബൈയിൽ...
spot_img

More like this