വൈവിധ്യമാർന്ന കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി
ഡോംബിവ്‌ലി: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളിലൊന്നായ കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 6 ഞായറാഴ്ച ഡോംബിവ്‌ലി ഈസ്റ്റിലെ കമ്പൽപ്പാട മോഡൽ കോളേജിൽ നടക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ വൈകിട്ട് 7 മണി വരെ നീളും. വിവിധയിനം കലാപരിപാടികൾ ഉൾപ്പെടെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.
ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കേരളീയ സമാജവുമായി ആഭിമുഖ്യമുള്ള എല്ലാവർക്കും ഓണാഘോഷത്തിൽ പങ്കെടുക്കാമെന്ന് ഭരണസമിതി അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
